KPCC meeting , Sudheeran, Rajya Sabha seat, leaders, Muraleedharan, Chennithala, P. J. Kurien, KPCC ,Indira bhavan, Mullappally Ramachandran, poster, Congress, Kerala Congress, Rajya Sabha seat, KPCC President, 
in ,

കോൺഗ്രസിൽ പ്രതിഷേധം തുടരുന്നു; മുല്ലപ്പള്ളിക്കെതിരെയും പോസ്റ്ററുകൾ

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ പ്രതിഷേധം തുടരുന്നു. ഇത്തവണ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി ( KPCC ) പ്രസിഡന്റാക്കുന്നതിൽ പ്രതിഷേധിച്ചാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കെ പി സി സി ആസ്ഥാനമായ ഇന്ദിര ഭവന് മുന്നിലാണ് മുല്ലപ്പള്ളിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നത് ‘മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിന് തുല്യമെന്ന്’ പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.

കൂടാതെ ‘ഒറ്റുകാരും കള്ളന്മാരും ഞങ്ങളെ നയിക്കേണ്ടെന്നും’ പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് കെപിസിസി ആസ്ഥാനത്തിന് മുന്നിലെ പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടത്.

മുല്ലപ്പള്ളി രാമചന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ‘പാര്‍ട്ടിയെ വെന്‍റിലേറ്ററിലാക്കുന്നതിന് തുല്യമാണെന്നും’ പരിഹസിച്ചിട്ടുണ്ട്. ‘അണികളുടെ വികാരം കണ്ടില്ലെന്ന് നടിക്കരുതെന്നും കോണ്‍ഗ്രസില്‍ നിന്നും നിപ വൈറസുകളെ തൂത്തെറിയൂ’ എന്നും പോസ്റ്ററിലൂടെ ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഇന്ദിര ഭവന് മുന്നില്‍ ‘ഉമ്മന്‍ചാണ്ടിക്ക് സ്വാഗതം’ എന്നെഴുതിയ ഫ്ലക്‌സ് ബോര്‍ഡിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളിയെ പരിഗണിക്കുന്നുവെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് ‘സേവ് കോണ്‍ഗ്രസ്’ എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം, കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ചൊല്ലിയുള്ള വിയോജിപ്പ് പൊട്ടിത്തെറിയിലെത്തിയിരിക്കെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും.

21 അംഗങ്ങളാണ് കെപിസിസി നിര്‍വ്വാഹക സമിതിയിലുള്ളത്. ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും, എംഎം ഹസ്സനും ഒഴികെ ബാക്കി എല്ലാവര്‍ക്കും കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ നേരത്തെ തന്നെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിനെതിരെ ജോസഫ് വാഴയ്ക്കന്‍ രംഗത്തെത്തി.

രാഷ്ട്രീയകാര്യ സമിതി യോഗം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കാനായിരിക്കും പല അംഗങ്ങള്‍ക്കും താല്‍പ്പര്യമെന്നും ജോസഫ് വാഴയ്ക്കന്‍ തുറന്നടിച്ചു. പാര്‍ട്ടി എക്‌സിക്യൂട്ടീവ് ഉടന്‍ വിളിക്കണമെന്നും ജോസഫ് വാഴയ്ക്കന്‍ആവശ്യപ്പെട്ടു.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് കൈമാറുവാനായി കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതിനെ തുടർന്നാണ് കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള വിയോജിപ്പ് ശക്തമായത്.

മലപ്പുറത്തെ ഡി സി സി ഓഫീസിന് മുന്നിൽ മുസ്‌ലിം ലീഗിന്റെ പതാക ഉയർത്തിയതിന് പുറമെ ആലപ്പുഴയിൽ ഉമ്മൻ ചാണ്ടിയുടെ ഫ്ലെക്സിൽ കരിയോയില്‍ ഒഴിച്ചും ചില പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മാണിക്ക് സീറ്റ്; കോൺഗ്രസ്സിന് ക്ഷീണം

lightning,young kolkata cricketer, Debabrata Pal, struck , 21-year-old , cricketer ,dies ,field ,Calcutta Cricket Academy, Vivekananda Park

മിന്നലേറ്റ യുവ ക്രിക്കറ്റർക്ക് ദാരുണാന്ത്യം