കെപിസിസി യോഗത്തിൽ നേതാക്കളുടെ ചേരിപ്പോര്; വെളിപ്പെടുത്തലുമായി സുധീരൻ

KPCC meeting , Sudheeran, Rajya Sabha seat, leaders, Muraleedharan, Chennithala, P. J. Kurien, KPCC ,Indira bhavan, Mullappally Ramachandran, poster, Congress, Kerala Congress, Rajya Sabha seat, KPCC President, 

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനെ തുടർന്ന് കോൺഗ്രസ്സ് പാർട്ടിയിൽ ഉടലെടുത്ത വിയോജിപ്പ് തുടരുന്നു. പാർട്ടിയിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗത്തില്‍ ( KPCC meeting ) മുതിർന്ന നേതാക്കൾ തമ്മിൽ കടുത്ത വാക്‌പോര് നടന്നു.

വാക്കേറ്റത്തെ തുടർന്ന് യോഗം തടസ്സപ്പെട്ടു. പാർട്ടി സമീപനങ്ങളില്‍ സമൂലമായ മാറ്റം വേണമെന്ന് മിക്ക നേതാക്കളും വാദിച്ചു. കൂടാതെ സമൂഹമാധ്യമങ്ങളിലും ഇതര മാധ്യമങ്ങളിലും ഉണ്ടാകുന്ന ഇടപെടലിൽ നിയന്ത്രണം കൊണ്ടു വരണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

സീറ്റ് വിഷയത്തിൽ ഉമ്മന്‍ ചാണ്ടിയെ ആക്രമിക്കാനുള്ള ശ്രമത്തെ മുതിര്‍ന്ന നേതാക്കള്‍ ചെറുത്തു. രാജ്യസഭാ സീറ്റ് വിഷയത്തില്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത മൂന്ന് നേതാക്കള്‍ക്കും തുല്യ ഉത്തരവാദിത്തമാണ് ഉള്ളതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മില്‍ വലിയ ഏറ്റുമുട്ടലുണ്ടായി. രാജ്യസഭാ സീറ്റ് വിഷയത്തില്‍ വീഴ്ച പറ്റിയെന്നും വിമര്‍ശനം അതിരു കടന്നുവെന്നും ആരോപിച്ച ഹസ്സനെ ശക്തമായ ഭാഷയിൽ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു.

ഹസ്സന് തങ്ങളെ തിരുത്താന്‍ എന്ത് അവകാശമാണ് ഉള്ളതെന്ന് ഉണ്ണിത്താന്‍ ആരാഞ്ഞു. സോളാര്‍ വിഷയത്തിലുള്‍പ്പെടെ മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ന്യായീകരിച്ച തനിക്ക് സ്ഥാനമാനങ്ങള്‍ തരുന്നതില്‍ എന്താണ് വിഷമമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.

ഉണ്ണിത്താനെ കോണ്‍ഗ്രസ് വക്താവാക്കിയതിനെക്കുറിച്ച്‌ ഹസ്സന്‍ സംസാരിച്ചപ്പോള്‍, ഹസ്സനല്ല ഹൈക്കമാന്‍ഡാണ് തന്നെ വക്താവാക്കിയത് എന്ന് രാജ്‌മോഹന്‍ തിരിച്ചടിച്ചു. ചെങ്ങന്നൂരില്‍ തിരിഞ്ഞു നോക്കാത്ത പി.ജെ കുര്യന്‍ സീറ്റ് വിഷയത്തിൽ അഭിപ്രായം പറയേണ്ടെന്ന് കെ.സി ജോസഫ് അഭിപ്രായപ്പെട്ടു.

കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്നു വന്ന നേതാക്കളെയാണ് യുവ നേതാക്കള്‍ വിമര്‍ശിക്കുന്നതെന്നും ഈ ചിന്ത യുവാക്കള്‍ക്കുണ്ടാകണമെന്നും കെ.സി ജോസഫ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസില്‍ അടിമുടി തിരുത്തല്‍ വേണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

അതേസമയം, ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വച്ചതെന്ന് സുധീരന്‍ വെളിപ്പെടുത്തി. ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചെന്നും ഗ്രൂപ്പ് അതിപ്രസരത്തിന്റെ ഇരയാണ് താനെന്നും സുധീരന്‍ വ്യക്തമാക്കി.

ഗ്രൂപ്പ് അതിപ്രസരം പാർട്ടിയെ തളർത്തുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ സീറ്റ് വീതം വച്ചത് തോൽവിയ്ക്ക് കാരണമായതായി സുധീരൻ കുറ്റപ്പെടുത്തി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Bhaiyujji Maharaj , death,  spiritual leader ,shoots self, Indore, gun, police, Bombay hospital, Uday Singh Deshmukh, India Against Corruption (IAC) movement , Anna Hazare, mediator, 

ആത്മീയ നേതാവ് ഭയ്യുജി മഹാരാജ് മരണമടഞ്ഞു; ആത്മഹത്യയെന്ന് അധികൃതർ

Chess , Chess champion , India, Soumya Swaminathan , headscarf, Iran,  Woman Grandmaster , former world junior girls' champion ,denied,Asian Team Chess Championship, , Hamadan, Iran,, violated, personal rights, Indian shooter, Heena Sidhu, Asian Airgun meet,

മതപരമായ വേഷവിധാനത്തിൽ വിയോജിപ്പ്; ചെസ്സ് ചാമ്പ്യൻ മത്സരത്തിൽ നിന്ന് പിന്മാറി