in

ഭഗവാൻ കൃഷ്ണനിൽ നിന്ന് ജാക്ക് സ്പാരോയിലേക്ക് 

ജാക്ക് സ്പാരോ എന്ന് പറഞ്ഞാൽ ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന് തിരുത്തും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർ. അത്രമേൽ ആരാധകരെ സൃഷ്ടിക്കുകയും അവരുടെ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്ത കഥാപാത്രമാണ് പൈറേറ്റ്സ് ഓഫ് ദി കരീയബിയൻ എന്ന ചിത്ര ശ്രേണിയിലെ നായകൻ. ജോണി ഡെപ്പ് എന്ന നടൻ അനശ്വരമാക്കിയ ഈ കപ്പിത്താന് ഇന്ത്യയിലും ആരാധകരേറെയാണ്.

ഈ ലോക പ്രശസ്ത സാങ്കല്പിക കഥാപാത്രവും ഭഗവാൻ ശ്രീകൃഷ്ണനുമായെന്ത് ബന്ധം ? കേൾക്കുമ്പോൾ കൗതുകരമായി തോന്നുമെങ്കിലും അത്തരമൊരു ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുകളിൽ  ഒരാളായ ടെഡ് എലിയോട്ട്.

ഹിന്ദു മതത്തിലെ ദൈവമായ കൃഷ്‌ണനെ അടിസ്ഥാനമാക്കിയാണ് ജാക്ക് സ്പാരോയുടെ കഥാപാത്രത്തിന്  രൂപം  നൽകിയതെന്നതായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. മുൻകാലങ്ങളിൽ റോളിങ്ങ് സ്റ്റോൺസ് ഗിറ്റാറിസ്റ്റ് കെയ്ത്ത് റിച്ചാർഡ്‌സ്, ലൂണി ട്യൂൺസ് കാർട്ടൂൺ കഥാപാത്രം പെപെ ലെ പേ എന്നിവയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ബുദ്ധിമാനായ കടൽ കൊള്ളക്കാരൻ സ്പാരോയെ രൂപീകരിച്ചതെന്ന് എഴുത്തുകാർ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇന്ത്യൻ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു ഏറ്റവുമൊടുവിൽ നടത്തിയിരിക്കുന്ന ഈ പ്രസ്താവന.

ഒരേ സമയം കൗതുകവും ആശയക്കുഴപ്പവും സമ്മാനിച്ച പുതിയ വാർത്തയോട് നർമ്മബോധത്തോടെ പ്രതികരിക്കുകയാണ് അവർ . ഹോളിവുഡ് നടത്തിയ ഏറ്റവും വലിയ കുറ്റസമ്മതമാണിതെന്ന് അഭിപ്രായപെടുന്നവരും ജാക്ക് സ്പാരോയുടെ ചിത്രം മോർഫ് ചെയ്ത പോസ്റ്റ് ചെയ്യുന്നവരുമുണ്ട് കൂട്ടത്തിൽ.

ഏത്  ബലവാനായ ശത്രുവിനെയും എത്ര ദുഷ്കരമായ സാഹചചര്യത്തെയും ആക്രമണത്തിന് പകരം  ബുദ്ധിയുപയോഗിച്ച് നേരിടുകയും വിജയിക്കുകയും ചെയ്യുന്നതാണ് ജാക്ക് സ്പാരോയെ ഏവരുടെയും പ്രിയങ്കരനാക്കുന്നത്. പരിശോധിക്കുമ്പോൾ ഇത്തരത്തിൽ തന്നെയാണ് ഭഗവാൻ കൃഷ്ണനും തന്റെ എതിരാളികളെ നേരിട്ടിരുന്നത്. അത്തരത്തിൽ ചില സാമ്യതകൾ കാണുന്നതിനാൽ ടെഡിന്റെ വാക്കുകൾ വിശ്വസിക്കുവാൻ തന്നെയാണ് കാരണങ്ങൾ കൂടുതൽ.

ചിത്രത്തിൽ സ്പാരോയുടെ മദ്യത്തോടുള്ള ആസക്തി സൂചിപ്പിക്കുന്നതാണ് ‘വൈ ഈസ് ദി റം ഗോൺ’ എന്ന ചോദ്യം കൃഷ്ണന്റെ വെണ്ണയോടുള്ള ചാപല്യത്തിൽ നിന്നും രൂപപെടുത്തിയതാണിതെന്നും അനുമാനിക്കാം.

2003ലാണ് പൈറേറ്റ്സ് ഓഫ് ദി കരീബിയൻ ശ്രേണിയിലെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം പോലെ തന്നെ പിന്നീട് വന്ന നാല് ചിത്രങ്ങളും ആഗോളതലത്തിൽ വൻ വിജയമാണ് സ്വന്തമാക്കിയത്. പരമ്പരയിലെ ആറാമത് ചിത്രത്തിനായി ലോകമെമ്പാടുമുള്ള  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പാചക വാതകത്തിന് വീണ്ടും വില കൂടി

ഒരു വിരൽ പുരച്ചി: വിജയുടെ രാഷ്ട്രീയ പ്രവേശനമോ?