Krishna Sobti , Jnanpith Award
in , ,

കൃഷ്ണ സോബ്തിയ്ക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം

ന്യൂഡല്‍ഹി: അമ്പത്തിമൂന്നാമത് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം (Jnanpith Award) ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിയ്ക്ക് (Krishna Sobti) ലഭിച്ചു. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി.

സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് 92കാരിയായ കൃഷ്ണ സോബ്തിയെ ഡോ. നംവാര്‍ സിംഗ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്‌. ഹിന്ദി സാഹിത്യത്തിൽ പുതിയ ആഖ്യാനരീതികളിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരിയാണ് കൃഷ്ണ സോബ്തി.

കൃഷ്ണ സോബ്തിയുടെ ‘സിന്ദി നമ്മ’ എന്ന കൃതിക്ക് 1980-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 1996-ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. ദര്‍വാരി, മിത്ര മസാനി, മനന്‍ കി മാന്‍, ടിന്‍ പഹദ്, ക്ലൗഡ് സര്‍ക്കിള്‍സ്സണ്‍ ഫ്‌ളവര്‍സ് ഓഫ് ഡാര്‍ക്ക്‌നെസ്സ്, ലൈഫ്, എ ഗേള്‍, ദില്‍ഷാനിഷ്, ഹം ഹഷ്മത് ബാഗ്, ടൈം സര്‍ഗം തുടങ്ങിയവയാണ് കൃഷ്ണ സോബ്തിയുടെ പ്രധാന കൃതികൾ.

2010-ൽ രാജ്യം പത്മഭൂഷണ്‍ നൽകിയെങ്കിലും അവർ നിരസിച്ചിരുന്നു. പാക് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റാത്തിൽ 1925 ഫെബ്രുവരി 18-ന് ജനിച്ച കൃഷ്ണ സോബ്തി ലാഹോറിലെ പഠനകാലത്ത് വിഭജനത്തെ തുടർന്ന് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. ഡൽഹിയിലും ഷിംലയിലും ലാഹോറിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. ഡോഗ്രി എഴുത്തുകാരൻ ശിവ്നാഥാണ് ഭർത്താവ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വി​ഴി​ഞ്ഞം: ചർച്ച വിജയിച്ചു; സമരം അവസാനിപ്പിച്ചു

പാചകവാതക വില വീണ്ടും കൂട്ടി