in ,

ജാമ്യവ്യവസ്ഥ: നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിന് ഇളവില്ല

ന്യൂഡൽഹി: നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ (Nehru Group Chairman) പി. കൃഷ്ണദാസിന് (P Krishnadas) ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന കൃഷ്ണദാസിന്‍റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു.

നെഹ്റു ഗ്രൂപ്പ് കോളേജിലെ വിദ്യാർത്ഥിയായ ഷഫീര്‍ ഷൗക്കത്തലി കേസിന്റെ വിചാരണ തീരുംവരെ കൃഷ്ണദാസ് കോയമ്പത്തൂരില്‍ത്തന്നെ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഷഫീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ കൃഷ്ണദാസിന് കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ഹർജിയിൽ അന്തിമവാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി.
വിചാരണ പൂർത്തിയാകുന്നതുവരെ കൃഷ്ണദാസിന് കേരളത്തിൽ പ്രവേശിക്കാനാവില്ലെന്നും കൃഷ്ണദാസ് കേരളത്തിലെത്തിയാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഉത്തരവെന്നും കോടതി അറിയിച്ചു.

ജിഷ്ണു പ്രണോയ് കേസ് പരിഗണിച്ച സുപ്രീംകോടതി സി.ബി.ഐയെ രൂക്ഷമായി വിമർശിച്ചു. കേരളം ഈ കേസ് സി.ബി.ഐക്ക് വിട്ടതിന് എന്തെങ്കിലും കാരണങ്ങളുണ്ടാകാമെന്നും അത് എന്തുകൊണ്ടാണ് പരിശോധിക്കാതിരുന്നതെന്നും സുപ്രീംകോടതി സി.ബി.ഐയോട് ആരാഞ്ഞു.

കേസ് സി.ബി.ഐക്ക് വിട്ടത് എന്തുകൊണ്ടാണെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഷഫീർ ഷൗക്കത്തലിയെ മർദിച്ച കേസിന്റെ അന്വേഷണത്തിൽ കേരള പോലീസിെൻറ ഭാഗത്തുനിന്ന് കള്ളക്കളി നടന്നിട്ടുണ്ടോയെന്ന് സുപ്രീംകോടതി ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സംശയം തീർക്കാനായി കേസ് ഡയറിയുമായി അന്വേഷണോദ്യോഗസ്ഥൻ വ്യാഴാഴ്ച്ച നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

China Open, Saina, Prannoy, crash out

ചൈന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈന, പ്രണോയ് പുറത്ത്

കുറച്ചു ദിവസം ഒരു റിലാക്സേഷനൊക്കെ ഉണ്ടായിരുന്നു!