Chithra, KS Chithra, Harivarasanam award, Kerala Govt, singer, KJ Yesudas, MG Sreekumar, film industry,  Gangai Amaran,instituted , State government, renowned , musicians, function, Devaswom Minister,
in , ,

കെ എസ് ചിത്രയ്ക്ക് കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്കാരം

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരത്തിന് ( Harivarasanam Award ) മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്ര അർഹയായി. ആദ്യമായാണ് ഒരു വനിത ഈ പുരസ്‌കാരത്തിന് അർഹയാകുന്നത്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സന്നിധാനത്ത് ജനുവരി 14-ന് രാവിലെ 10 മണിയ്ക്ക് ഗായികയ്ക്ക് പുരസ്കാരം സമ്മാനിക്കും.

ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗന്‍, ദേവസ്വം കമ്മീഷണര്‍ രമാരാജ പ്രേമ പ്രസാദ്, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍ ഐഎഎസ് എന്നിവരടങ്ങിയ സമിതി കെ എസ് ചിത്രയെ ഈ വർഷത്തെ പുരസ്കാര ജേതാവായി തിരഞ്ഞെടുത്തു.

മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരങ്ങൾക്ക് പുറമെ വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങൾ പല തവണ നേടിയ ചിത്രയ്ക്ക് 2005-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

കേരളത്തിലെ പ്രശസ്ത ക്ഷേത്രമായ ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പ്രശസ്തി ഉയര്‍ത്തുന്ന പ്രതിഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വര്‍ഷംതോറും സമ്മാനിക്കുന്ന പുരസ്കാരമാണ് ഹരിവരാസനം.

2012 മുതലാണ് ഹരിവരാസനം പുരസ്കാരം നല്‍കിത്തുടങ്ങിയത്. ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് ആദ്യ ഹരിവരാസനം പുരസ്കാരത്തിന് അർഹനായി.

അദ്ദേഹത്തെ തുടർന്ന് സംഗീത രംഗത്തെ പ്രമുഖരായ ജയന്‍ (ജയവിജയ), പി.ജയചന്ദ്രന്‍, എസ്.പി.ബാലസുബ്രഹ്മണ്യം, എം.ജി.ശ്രീകുമാര്‍, ഗംഗൈ അമരന്‍ എന്നിവരും ഈ പുരസ്കാരത്തിന് അര്‍ഹരായിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Rajinikanth, political entry ,Dec 31, Political Decision, Announce , Chennai, Rajini,southern films,demigod-like status ,followers, , public ,fans ,

രാഷ്ട്രീയ പ്രവേശനം: ഡിസംബർ 31-ന് നിലപാട് അറിയിക്കുമെന്ന് രജനി

Fahad Fasil,Fahad, car ,registration, dealers, accused, statement, Puducherry, fake address, crime branch, car dealers, case, Fahadh Faasil, Delhi, Bengaluru, road tax, Kerala, investigation team, tax evasion, Suresh Gopi, Amala Paul, arrest, bail, Puducherry registraion, Puducherry, registration, owners, case, Alappuzha, Motor vehicle department, investigation, Suresh Gopi, fake documents, tax, Kerala, Fahad Fazil, Amala Paul, luxury vehicles, 

ഫഹദിന്റെ കാര്‍ ഡീലര്‍മാർ പ്രതികളാകുമെന്ന് സൂചന