കെഎസ്ഇബിയുടെ കടബാധ്യത: വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന സൂചനയുമായി മന്ത്രി

MM Mani, KSEB, electricity , tarif, may increase , debit , Athirappilly project,

തിരുവനന്തപുരം: കെഎസ്ഇബിയുടെ ( KSEB ) കടബാധ്യതയെ തുടർന്ന് കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം എം മണി സൂചന നൽകി. നിലവില്‍ കെ.എസ്.ഇ.ബി.ക്ക് 7,300 കോടി രൂപയുടെ ബാധ്യത ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

അതിനാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടത് നിലനില്‍പ്പിന് അത്യാവശ്യമാണെന്നും എം എം മണി സൂചിപ്പിച്ചു. ബോര്‍ഡിന്റെ ചെലവുകള്‍ നിരക്കു വർദ്ധനയിലൂടെ മാത്രമേ കണ്ടെത്താന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരക്കു വർദ്ധനയെ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെങ്കിലും സ്വാഭാവിക വർദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും അതല്ലാതെ തൽക്കാലം ബോർഡിന് മുന്നിൽ മറ്റ് വഴികളില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രിയെന്ന നിലയില്‍ തനിക്കോ തന്റെ പാര്‍ട്ടിക്കോ അതിരപ്പള്ളി പദ്ധതി സംബന്ധിച്ച്‌ എതിര്‍പ്പില്ലെന്ന് എം.എം.മണി അറിയിച്ചു. പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, അതിരപ്പള്ളി പദ്ധതി സംബന്ധിച്ച്‌ മുന്നണിയില്‍ ഭിന്നാഭിപ്രായമുള്ളതിനാല്‍ അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ ആലോചനകളിലേക്ക് കടക്കൂ എന്നും അദ്ദേഹം അറിയിച്ചു.

താനൊരു ഫുട്ബോൾ പ്രേമിയാണെന്നും ലോകകപ്പ് ഫുട്ബോൾ ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി വിതരണ തടസ്സം ഒഴിവാക്കാൻ ശ്രമിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

എൽഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ടു വർഷത്തിനിടെ വൈദ്യുതി ഉൽപാദന വിതരണരംഗത്തും പാരമ്പര്യേതര ഊർജ ഉൽപാദനത്തിലും വൻ പുരോഗതി കൈവരിച്ചതായി മന്ത്രി എം എം മണി കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത്‌ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Indian cricketer , Md Shami ,second marriage, allegation,  invite ,wife ,Hasin Jahan,

പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ആരോപണം

Bhaiyujji Maharaj , death,  spiritual leader ,shoots self, Indore, gun, police, Bombay hospital, Uday Singh Deshmukh, India Against Corruption (IAC) movement , Anna Hazare, mediator, 

ആത്മീയ നേതാവ് ഭയ്യുജി മഹാരാജ് മരണമടഞ്ഞു; ആത്മഹത്യയെന്ന് അധികൃതർ