KSIE , profit, income, export, Air Cargo Terminal , Kerala State Industrial Enterprises Limited ,  state-owned industrial undertakings of the State of Kerala, India,company ,Trivandrum International Airport , Calicut International Airport, KSIE Business , Kochi, kerala soaps, 
in ,

റെക്കോർഡ് വിറ്റുവരവുമായി കെഎസ്ഐഇ ലാഭത്തിലേക്ക്

തിരുവനന്തപുരം: മുൻ വർഷം 6 കോടി രൂപ നഷ്‌ടത്തിൽ പ്രവർത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ( KSIE ) 2017-18 സാമ്പത്തിക വർഷത്തിൽ 86 കോടി രൂപയുടെ വിറ്റുവരവും 1.53 കോടി രൂപയുടെ അറ്റാദായവും നേടി.

ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം ഇന്റർനാഷണൽ എയർ കാർഗോ ടെർമിനലിലൂടെ 25600 മെട്രിക് ടൺ കാർഗോയും കാലിക്കറ്റ് ഇന്റർനാഷണൽ എയർ കാർഗോ കോംപ്ലെക്സിലൂടെ 17800 മെട്രിക് ടൺ കാർഗോയും കയറ്റുമതി ചെയ്തിരുന്നു.

കൂടാതെ കൊച്ചിൻ ഇന്റർനാഷണൽ കണ്ടെയ്‌നർ ഫ്രെെറ്റ് സ്റ്റേഷനിൽ 6900 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു.

കെഎസ്ഐഇയുടെ പുതിയ സംരംഭമായ ‘കേരളാ സോപ്‌സ്’ 10 കോടിയുടെ വിറ്റുവരവ് നേടി ലാഭം കൈവരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും, ചൈന, ജപ്പാൻ, യുഎഇ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ‘കേരളാ സോപ്‌സ്’ ഉത്പന്നങ്ങൾ ഇപ്പോൾ ലഭ്യമാണ്.

ജീവനക്കാരുടെ ആത്മാർത്ഥമായ സേവനവും സർക്കാരിന്റെ സഹായ സഹകരണങ്ങളും ഈ നേട്ടം കൈവയ്ക്കാൻ സഹായിച്ചതായി ചെയർമാൻ സ്കറിയ തോമസും മാനേജിംഗ് ഡയറക്ടർ ഡോ. ഫെബി വർഗ്ഗീസും അഭിപ്രായപ്പെട്ടു.

ഈ സാമ്പത്തിക വർഷം തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും എയർപോർട്ടുകളിലെ ഇന്റർനാഷണൽ എയർ കാർഗോ ടെർമിനലിന്റെ വിപുലീകരണത്തിനായി നൂറ് കോടി രൂപയുടെ പദ്ധതി ലക്ഷ്യമിട്ടിട്ടുണ്ട്.

കൂടാതെ കളമശ്ശേരിയിലെ കൊച്ചിൻ ഇന്റർനാഷണൽ കണ്ടെയ്‌നർ ഫ്രെെറ്റ് സ്റ്റേഷന്റെ വിപുലീകരണത്തിനായി 10 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

നടപ്പു സാമ്പത്തിക വർഷത്തിൽ 125 കോടി രൂപയുടെ വിറ്റുവരവും 5 കോടി രൂപ അറ്റാദായവും പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

SSLC result, declared, education minister, 517 govt schools, students, 97.84 % ,plus one, admission, exam, SSLC, result, exam, students, official declaration, May 2, education minister, Prof C Ravindranath, teachers, website, upload, 

എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 3-ന് പ്രഖ്യാപിക്കും

UDF, M. M. Hassan , Congress, failure, Chengannur , bypoll, leaders, Chengannur , LDF, won, Saji Cheriyan, leaders,Pinarayi, VS,  comment, Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,

ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു