KSRTC, employees, pregnant lady, hospital, Thiruvananthapuram, conductor, police,social media, helped, traffic block, pain, information, 
in , ,

മാതൃക കാട്ടിയ കെഎസ്‌ആര്‍ടിസി ജീവനക്കാർക്ക് അഭിനന്ദനപ്രവാഹം

തിരുവനന്തപുരം: യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാർക്ക് ( ksrtc employees ) അഭിനന്ദനപ്രവാഹം.

ഗതാഗതക്കുരുക്ക് അവഗണിച്ച് 12 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയില്‍ ഗര്‍ഭിണിയെ മിനിറ്റുകള്‍ക്കുള്ളിൽ അതിസാഹസികമായി എത്തിച്ച ഡ്രൈവറിനും കണ്ടക്ടര്‍ക്കും പ്രശംസ ചൊരിയുന്നതിൽ സമൂഹമാധ്യമങ്ങൾ മത്സരിക്കുകയാണ്.

ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ കടയ്ക്കല്‍ സ്വദേശി ഗിരീഷും കണ്ടക്ടര്‍ സാജനുമാണ് അഭിനന്ദനങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ വെഞ്ഞാറമൂട്- കേശവദാസപുരം റോഡില്‍ വട്ടപ്പാറ ജംഗ്ഷനില്‍ വച്ച് യാത്രക്കാരിയായ യുവതിക്ക് പ്രസവവേദന കലശലായി.

തുടര്‍ന്ന് യാത്രക്കാരുടെ പിന്തുണയോടെ കെഎസ്‌ആര്‍ടിസി ബസ് 12 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് പായുകയായിരുന്നു. യാത്രയ്ക്കിടെ ജീവനക്കാർ പോലീസിനെ വിവരമറിയിച്ചിരുന്നു.

തുടർന്ന് കേശവദാസപുരത്ത് ആ ബസ്സിനായി കാത്തുകിടന്ന പോലീസ് വാഹനം തുടര്‍ന്നുള്ള ബസ് യാത്രയ്ക്ക് സുഗമമായ വഴിയൊരുക്കി. ഇടയ്ക്കുളള സ്‌റ്റോപ്പുകളെയെല്ലാം ഒഴിവാക്കി കെഎസ്‌ആര്‍ടിസി ബസ് അതിവേഗം കൃത്യസമയത്ത് തന്നെ ഗര്‍ഭിണിയെ ആശുപത്രിയിൽ എത്തിച്ചു.

യാത്രക്കാരുടെയും കെഎസ്‌ആര്‍ടിസി ജീവനക്കാരുടെയും പോലീസിന്റെയും സമയോചിതവും മനുഷ്യത്വപരവുമായ ഇടപെടലിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവനുകൾ രക്ഷിക്കാനായതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ ധാരാളം ആളുകൾ പങ്കു വയ്ക്കുകയാണ്.

യാത്രക്കാരുടെ നിസീമമായ സഹകരണവും ഡ്രൈവറുടെ അപാര ധൈര്യവും പോലീസിന്റെ സഹായവും ഒത്തൊരുമിച്ചപ്പോൾ നല്ല ഒരു വാർത്തയ്ക്ക് അരങ്ങൊരുങ്ങി.

KSRTC, employees, pregnant lady, hospital, Thiruvananthapuram, conductor, police,social media, helped, traffic block, pain, information, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കസ്റ്റഡി മരണം

Shashi Tharoor ,Sunanda Pushkar,charge sheet, Ramesh Chennithala, accused, death, abetting, wife, Delhi police, 

സുനന്ദയുടെ ദുരൂഹ മരണം: തരൂരിനെതിരായ കുറ്റപത്രത്തിനെതിരെ കോൺഗ്രസ് നേതാക്കൾ