in , ,

കെഎസ്ആര്‍ടിസിയെ വിഭജിക്കുന്നു; 1000 കോടി രൂപയുടെ പ്രത്യേക പാക്കേജ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്‌ആര്‍ടിസിയ്ക്കായി ( KSRTC ) ബജറ്റില്‍ പുതിയ പദ്ധതികള്‍ ഉൾപ്പെടുത്തി. കെഎസ്‌ആര്‍ടിസിക്കായി 1000 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

കോര്‍പ്പറേഷനെ മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും മാനേജ്മെന്‍റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ധനമന്ത്രി അറിയിച്ചു. പാക്കേജ് മാര്‍ച്ച്‌ മാസത്തില്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആലപ്പുഴ ബസ് സ്റ്റാന്‍ഡ് മൊബിലിറ്റി ഹബ്ബ് മാതൃകയില്‍ പരിഷ്ക്കരിക്കുമെന്നും 2000 ബസുകള്‍ കൂടി വാങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി. ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെഎസ്‌ആര്‍ടിസിയെ പ്രാപ്തമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

പെന്‍ഷന്‍ കുടിശിക മാര്‍ച്ച്‌ മാസത്തില്‍ കൊടുത്ത് തീര്‍ക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കെഎസ്‌ആര്‍ടിസിയുടെ പെന്‍ഷന് 720 കോടി രൂപ ആവശ്യമാണെന്നും പെന്‍ഷന്‍ ബാധ്യത സർക്കാർ ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ല കെഎസ്‌ആര്‍ടിസിയുടെ പ്രതിസന്ധിയെന്നും ധനമന്ത്രി വെളിപ്പെടുത്തി.

എന്നാൽ 2018 കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ വര്‍ഷമായിരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചേര്‍ന്നാണ് കെഎസ്ആര്‍ടിസിയെ പരിഷ്ക്കരിക്കുന്നത്.

ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പ എടുത്ത് ഉയര്‍ന്ന പലിശയ്ക്ക് എടുത്ത വായ്പയും ബാധ്യതകളും അടച്ച്‌ തീര്‍ക്കുവാനാണ് തീരുമാനം. ആറ് മാസത്തിനകം വായ്പ പലിശസഹിതം തിരിച്ചടക്കുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗവേളയിൽ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

healthy baby, preparations, woman, positive effect, health, couples,prepare , mind, body , life-changing event, pregnancy , pregnant woman, vitamins, nutrients, proteins, minerals, exercise, water, smoking, alcohol, drugs, excess sugar, cafferine, yoga,

ആരോഗ്യമുള്ള കുഞ്ഞിനായി നേരത്തെ തന്നെ ആരംഭിക്കേണ്ട ചില തയ്യാറെടുപ്പുകൾ

Jeep Compass Trailhawk SUV, India, launch ,this year,  Jeep,off-roader Jeep Compass Trailhawk , off-road capabilities , standard model, SUV ,, specifications ,units ,exported , FCA, Pune,markets,Price , existing model,

ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക് എസ്യുവി ഈ വർഷാവസാനത്തോടെ ഇന്ത്യയിലെത്തുന്നു