KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation
in

കെഎസ്‌ആര്‍ടിസി മുന്‍ സൂപ്രണ്ട് ജീവനൊടുക്കി; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ ( KSRTC ) മുന്‍ സൂപ്രണ്ട് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യമന്ത്രി യോഗം വിളിച്ചു. ഇന്നു രാത്രി എട്ടു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിൽ അടിയന്തരയോഗം നടക്കും.

ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.

കെഎസ്‌ആര്‍ടിസി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബുവാണ് ജീവനൊടുക്കിയത്. തലശ്ശേരി സ്വദേശിയായ ഇദ്ദേഹത്തെ ബത്തേരിയിലെ ഒരു ലോഡ്ജിലാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയില്‍ നിന്ന് നടേശന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് താൻ ജീവൻ വെടിയുന്നതെന്ന് അദ്ദേഹത്തിൻറെ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പെന്‍ഷന്‍ മുടങ്ങിയത് മൂലം മുന്‍ സൂപ്രണ്ട് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിന് തന്നെയാണ് ഉത്തരവാദിത്വമെന്നും ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിന്റെ ഫലമായാണ് വിരമിച്ച ജീവനക്കാര്‍ക്ക് ആത്മഹത്യയില്‍ അഭയം തേടേണ്ടി വന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭക്കുള്ളില്‍ പറഞ്ഞതാണെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വാഗ്ദാനം വിശ്വസിക്കാന്‍ വിരമിച്ച ജീവനക്കാര്‍ തയ്യാറല്ലന്നതിന്റെ സൂചനയാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെഎസ്ആര്‍ടിസി ബാധ്യത സര്‍ക്കാര്‍ ഏറ്റൈടുക്കണമെന്ന് പലതവണ പ്രതിപക്ഷം ആവശ്യപ്പെട്ടും ചെവിക്കൊള്ളാതെ അത് സഹകരണ ബാങ്കുകളുടെ തലയില്‍ വച്ച് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമമാണ് ഈ ആത്മഹത്യക്ക് കാരണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പെൻഷനും ശമ്പളവും മുടങ്ങിയ സാഹചര്യത്തിൽ പെൻഷൻകാരും ജീവനക്കാരും അനുഭവിക്കുന്ന ദുരിതങ്ങൾ വാർത്തകളിൽ നിറയുകയാണ്.

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ 34 വർഷം കെഎസ്ആര്‍ടിസിയെ സേവിച്ച ഒരു മുൻ ജീവനക്കാരൻ പെൻഷൻ മുടങ്ങിയതിനാൽ ചികിത്സ ലഭിക്കാതെ അടുത്തിടെ മരണമടഞ്ഞിരുന്നു.

ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്പളം നല്‍കുവാനായി 70 കോടി രൂപ അനുവദിച്ചതായി ഇന്നലെ നടന്ന ബജറ്റ് ചര്‍ച്ചയ്ക്കിടെ ധനമന്ത്രി മന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അറിയിച്ചിരുന്നു. എന്നാൽ പെൻഷൻ വിതരണത്തിൽ ഇപ്പോഴും കാര്യമായ പുരോഗതിയില്ല.

2017 ജൂൺ, സെപ്റ്റംബർ മാസങ്ങളിലെ പെൻഷൻ ഭാഗികമായി മാത്രമേ കൊടുത്തിട്ടുള്ളു. കൂടാതെ 2017 ഡിസംബർ, 2018 ജനുവരി മാസങ്ങളിലെ പെൻഷൻ വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. പെൻഷൻ കുടിശ്ശിക തീർക്കുവാനായി 164 കോടി രൂപ ആവശ്യമുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kudumbashree , Pravasi Survey, minister, KT Jaleel,  survey, pravasi, Local Self Govt Departments, Women Entrepreneurs, launching, welfare, NRK families, life survey, gender campaign, CDS, meeting,

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവാസി സര്‍വേ ആരംഭിക്കുമെന്ന് മന്ത്രി

National folk festival, thiruvananthapuram, folklore culture, ,Over 500 artists , showcase, centuries-old folklore culture ,tradition o, different art forms, National Folk Festival of Kerala,Folk artists,states, Rajasthan, West Bengal ,Jammu and Kashmir,perform , music, drama, 

ദേശീയ നാടോടി കലാസംഗമം: തലസ്ഥാനത്ത് വീണ്ടും അരങ്ങൊരുങ്ങുന്നു