in , ,

പെന്‍ഷന്‍ കെഎസ്‌ആര്‍ടിസി നൽകും; സർക്കാരിന് ബാധ്യതയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്‌ആര്‍ടിസിയുടെ ( KSRTC ) പെന്‍ഷന്‍ ( Pension  ) ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ പെന്‍ഷന്‍കാരോടു പ്രതിബദ്ധതയുണ്ടെന്നും അതിനാൽ പെന്‍ഷന്‍ പൂര്‍ണ്ണമായും നൽകുവാനായി നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ കെഎസ്‌ആര്‍ടിസി തന്നെ നല്‍കുമെന്നും
അതിനായി കെഎസ്‌ആര്‍ടിസിയെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

സാമ്പത്തിക പ്രതിസന്ധിയാൽ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും കെഎസ്‌ആര്‍ടിസിക്കു പണം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

കെഎസ് ആര്‍ടിസി സാമ്പത്തിക പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ട് എന്നത് വസ്തുതയാണെന്നും അത് വരവിനേക്കാള്‍ കൂടുതല്‍ ചെലവുള്ളതു കൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു. 2017-18 ലെ കെഎസ്ആര്‍ടിസിയുടെ കണക്കനനുസരിച്ച്‌ 7966 കോടി രൂപ സഞ്ചിത നഷ്ടമുള്ള സ്ഥാപനമാണിതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

യുഡിഎഫ് ഭരണകാലത്തും സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ യുഡിഎഫ് അടിസ്ഥാനപരമായ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്ന വിധത്തിലുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സാമൂഹ്യസേവന മേഖലയില്‍ ഉൾപ്പെടുന്ന കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള ക്രിയാത്മകവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

അതേസമയം, കെഎസ്‌ആര്‍ടിസി പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി നിരാശാജനകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധി സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പെന്‍ഷന്‍ ബാധ്യത തീര്‍ക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് എങ്ങനെ വിശ്വസിക്കാനാകുമെന്നും ധനമന്ത്രി സഭയില്‍ വരാത്തത് മനഃപൂര്‍വമാണെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം ബസ് ചാര്‍ജ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്ന ബസുടമകളുമായി മുഖ്യമന്ത്രിയുടെ ചേമ്പറിൽ ഇന്ന് വൈകുന്നേരം ചര്‍ച്ച നടക്കും.

ദിനംപ്രതി ഡീസല്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ്ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങള്‍. ചര്‍ച്ച പരാജയപ്പെട്ടാല്‍ നാളെ മുതല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ബസ്സുടമകളുടെ സംഘടനകൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

chocolate, fridge, chilled, keep ,  expert, opinion, Luke Owen Smith , sweet treat, chocolate bars ,online store , Chocolate Bar, advice ,revelation to chocolate lovers, New Zealand,  flavours,cold temperatures,heat, taste,

ചോക്ലേറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്‍ക്ക്

Padmaavat, Malaysia,ban, LPF, Islam, Jauhar, Khilji, Padmavati, Controversial Bollywood movie, Karnisena,controversies, Alauddin Khilji, released , India,cinemas, Malaysia’s National Film Censorship Board, filmmaker, Sanjay Leela Bhansali, LPF chairman ,Mohd Zamberi Abdul Aziz , Muslim-majority country, 16th century poet ,Malik Muhammad Jayasi’,poem ,protests , Rajput,Padmaavati

പത്മാവത്: ഇത്തവണ മലേഷ്യയുടെ വിലക്ക്; ഒപ്പം പുതിയ ആരോപണങ്ങളും