KSRTC , salary, govt, allotted, Rs 70 crore rs, salary distribution, finance minister, Thomas Issac, pension, suicide, treatment, financial crisis, Kerala, transport corporation, Kerala, treasury, thomas issac, KSRTC, allowed, 60 crore rupees, financial support, pension, bills, rubber board, departments, verification, tax, reduction, hike, petrol, rate, financial crisis ,finance minister
in

കെഎസ്ആര്‍ടിസിയുടെ ശമ്പള വിതരണം: സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്ആര്‍ടിസിയുടെ ( KSRTC ) ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ബജറ്റ് ചര്‍ച്ചയ്ക്കിടെ ധനമന്ത്രി മന്ത്രി തോമസ് ഐസക്ക് ഇക്കാര്യം നിയമസഭയിൽ അറിയിച്ചു.

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം 1000 കോടി രൂപ ഇതിനോടകം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിക്കഴിഞ്ഞതായി മന്ത്രി വെളിപ്പെടുത്തി. ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്പളം നല്‍കുവാനാണ് 70 കോടി രൂപ അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ സഹായം അനുവദിച്ചതിനെ തുടർന്ന് ഉടൻ തന്നെ ശമ്പള വിതരണമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസവും സർക്കാർ അനുവദിച്ച തുക ഉപയോഗിച്ചാണ് ശമ്പള വിതരണം നടത്തിയത്.

എന്നാൽ പെൻഷൻ വിതരണത്തിൽ ഇപ്പോഴും കാര്യമായ പുരോഗതിയില്ല. 2017 ജൂൺ, സെപ്റ്റംബർ മാസങ്ങളിലെ പെൻഷൻ ഭാഗികമായി മാത്രമേ കൊടുത്തിട്ടുള്ളു. കൂടാതെ 2017 ഡിസംബർ, 2018 ജനുവരി മാസങ്ങളിലെ പെൻഷൻ വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

പെൻഷൻ കുടിശ്ശിക തീർക്കുവാനായി 164 കോടി രൂപ ആവശ്യമാണ്. മാർച്ച് മാസത്തിനുളളിൽ പെൻഷൻ പൂർണ്ണമായും വിതരണം ചെയ്യുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പെൻഷൻ വിതരണം മുടങ്ങിയതിനെ തുടർന്ന് പെൻഷൻകാർ അനുഭവിക്കുന്ന ദുരിതങ്ങൾ വാർത്തകളിൽ നിറയുകയാണ്.

കഴിഞ്ഞ ദിവസവും 34 വർഷം കെഎസ്ആര്‍ടിസിയെ സേവിച്ച ഒരു മുൻ ജീവനക്കാരൻ പെൻഷൻ മുടങ്ങിയതിനാൽ ചികിത്സ ലഭിക്കാതെ മരണമടഞ്ഞിരുന്നു. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ചിലർ ആത്മഹത്യ ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കുട്ടികളെ തട്ടിയെടുക്കല്‍; വ്യാജ വാര്‍ത്താ പ്രചാരണത്തിന് 5 വർഷം തടവുശിക്ഷ

Obesity , efforts, partner, influence,  Fit ,interlinked, exercise, Natural, Researchers , commits , losing weight, chances,  study ,published, journal , effort ,helping ,commits to losing weight, chances , couples ,lose weight,

അമിതവണ്ണം കുറയ്ക്കൽ; നിങ്ങളുടെ പരിശ്രമം പങ്കാളിയെ സ്വാധീനിക്കുന്നതെങ്ങനെ?