KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation
in ,

കെഎസ്‌ആര്‍ടിസിയെ സഹായിക്കും; ബാധ്യത ഏൽക്കില്ല: ധനമന്ത്രി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയെ ( KSRTC ) സഹായിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും കോര്‍പ്പറേഷനെ പുനരുദ്ധരിക്കാന്‍ പാക്കേജ് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ധനമന്ത്രി തോമസ് ഐസക് ( Thomas Issac ) വ്യക്തമാക്കി.

കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ സർക്കാർ നൽകിയ വാദത്തിന് വിശദീകരണം നൽകവെയാണ് തോമസ് ഐസക് ഇക്കാര്യങ്ങൾ അറിയിച്ചത്.

നിലവില്‍ പുനരുദ്ധാരണ പാക്കേജില്ലാതെ കെഎസ്‌ആര്‍ടിസിയുടെ തുടര്‍ന്നു പോകല്‍ എളുപ്പമല്ലെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ കെഎസ്‌ആര്‍ടിസിയെ പ്രാപ്തരാക്കുകയാണ് പ്രതിസന്ധിക്കു പോംവഴിയെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

അടുത്ത രണ്ടു വര്‍ഷം 1000 കോടി രൂപ സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിക്കു നല്‍കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി. ശമ്പളം, ഡീസല്‍ എന്നിവയുടെ ചെലവ് കൂടിയതിനാലാണ് പെന്‍ഷന്‍ കുടിശ്ശിക വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കെഎസ്‌ആര്‍ടിസിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സർക്കാർ കഴിവിന്റെ പരമാവധി പല തവണ ശ്രമിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

പെന്‍ഷന്‍ വിതരണത്തില്‍ സർക്കാർ കോര്‍പ്പറേഷനു പരമാവധി പിന്തുണ നല്‍കിയതായും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്നും ഗതാഗത വകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ്. മാലതി നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

പെന്‍ഷന്‍ നല്‍കാന്‍ നിയമപരമായ ബാധ്യത ഇല്ലാതിരുന്നിട്ടും 1984 മുതല്‍ കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ നല്‍കുന്നതായും എന്നാൽ നിലവിൽ ദൈനംദിന ചെലവുകള്‍ക്കു പുറമേ പെന്‍ഷന്‍ നല്‍കാനുള്ള തുക കണ്ടെത്താന്‍ കോര്‍പ്പറേഷനു കഴിയുന്നില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണു പെന്‍ഷന്‍ നല്‍കുന്നതെന്നും ഇതിന്റെ ബാധ്യതയില്‍ നിന്നു സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെതിരെ ട്രാന്‍സ്പോര്‍ട്ട് റിട്ടയേര്‍ഡ് ഓഫീസേഴ്സ് അസോസിയേഷനാണ് ഹര്‍ജി സമർപ്പിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Talentspire, E-learning,students, study, Science, Maths, teachers, Educational minister, Prof. C. Raveendranath, e-learning format, Mascot Hotel, inauguration, technology, computer, IT, 

ശാസ്ത്ര-ഗണിത പഠനത്തിന് ടാലെന്റ്റ് സ്പെയർ ഇ-ലേർണിംഗ്

Bonakkad, Kurisumala,March, police, lathi charge, forest department, injury, court, cross, alter, destroyed, forest area, check post, 

ബോണക്കാട് കുരിശുമല മാർച്ചിൽ സംഘർഷം