in

കെ എസ് ആർ ടി സി കൂടുതൽ സർവീസുകൾ നടത്തും

തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായ കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശങ്ങൾ വരെ തിരുവനന്തപുരം ഡിപ്പോയിൽനിന്നു കൂടുതൽ സർവീസ് നടത്തുന്നതായി കെ.എസ്.ആർ.ടി.സി. 

ഈ ജില്ലകളിലൂടെയുള്ള ദീർഘദൂര സർവീസുകൾ നടത്താൻ കഴിയാത്തതിനാൽ ബസുകൾക്ക് എത്തിപ്പെടാൻ പറ്റുന്ന സ്ഥലങ്ങൾ വരെയും അവിടെനിന്നു തിരിച്ചും കൂടുതൽ സർവീസുകൾ നടത്തുന്നുണ്ടെന്ന് ഓപ്പറേഷൻസ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടർ ജി. അനിൽകുമാർ അറിയിച്ചു.

തിരുവനന്തപുരം – ആലപ്പുഴ – എറണാകുളം റൂട്ടിൽ എറണാകുളം വരെയും തിരുവനന്തപുരം – കോട്ടയം റൂട്ടിൽ കൊട്ടാരക്കര വരെയും ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ പോകുന്നുണ്ട്.

പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിലേക്കുള്ള ബസുകൾ അടൂരിൽ യാത്ര അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

വിമാനക്കമ്പനികൾ ഗള്‍ഫിലേക്ക് അമിതചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കും

അപ്പർ കുട്ടനാട്ടിൽ ഭക്ഷണ വിതരണത്തിനായി ഹെലികോപ്ടര്‍