KSUM,Idea Day, grant, start up,Kerala Startup Mission, support, extend, innovators, register, company, proprietorship, tie up, incubator, innovators, identifies ,new sectors ,funding ,February 5
in

സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഐഡിയ ഡേ; കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്രാന്‍റ്

തിരുവനന്തപുരം: അടുത്ത മാസം കോഴിക്കോട്ട് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ( KSUM ) സംഘടിപ്പിക്കുന്ന ‘ഐഡിയ ഡേ’യില്‍ ( Idea Day ) കൂടുതല്‍ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ( start ups ) ഗ്രാന്‍റ് നല്‍കാൻ തീരുമാനമായി. കെഎസ്യുഎം-ന്‍റെ ആശയ അവതരണ പരിപാടിയായ ‘ഐഡിയ ഡേ’ ഫെബ്രുവരി അഞ്ചിന് സംഘടിപ്പിക്കും.

ചില്ലറ വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, ടൂറിസം, ഫിന്‍ടെക്, കാര്‍ഷിക സാങ്കേതിക വിദ്യ, ഊര്‍ജ്ജം, ഗതാഗതം, സൈബര്‍ സുരക്ഷ, റോബോട്ടിക്സ്, ആരോഗ്യ-മെഡിക്കല്‍ സാങ്കേതിക വിദ്യ, ബയോടെക്നോളജി, ഗ്രാമീണ-സാമൂഹിക പദ്ധതികള്‍ എന്നീ മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്രാന്റിന് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് 12 ലക്ഷം രൂപ വരെ ഗ്രാന്‍റ് ലഭിക്കും.

നൂതനാശയങ്ങളും സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുവാനാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ‘ഐഡിയ ഡേ’ സംഘടിപ്പിക്കുന്നത്. സ്വന്തം ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നവര്‍, നിലവിലുള്ള തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍, ആശയങ്ങള്‍ക്ക് ഉല്‍പ്പന്ന രൂപം നല്‍കാന്‍ ശ്രമിക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ തുടങ്ങിയവര്‍ക്ക് ‘ഐഡിയ ഡേ’യില്‍ പങ്കെടുക്കാം.

ഐഡിയാ ഡേയില്‍ ഇതുവരെ ആയിരത്തോളം അപേക്ഷ ലഭിച്ചതില്‍ നിന്ന് അന്‍പതില്‍പരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപം ലഭ്യമാക്കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തിയത്. സാങ്കേതിക മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ആശയങ്ങള്‍ വിലയിരുത്തി അവയുടെ മികവനുസരിച്ച് എത്ര തുക ഓരോ സ്റ്റാര്‍ട്ടപ്പിനും വകയിരുത്തണമെന്ന് തീരുമാനിക്കുന്നത്.

മികച്ച ആശയം കൈമുതലായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കത്തില്‍ നിക്ഷേപം ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യം നിലവിലുണ്ട്. ഇത് പരിഹരിക്കുവാനാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്‍കയ്യെടുത്ത് എല്ലാ മാസവും ഐഡിയ ഡേ സംഘടിപ്പിക്കുന്നത്.

കോഴിക്കോട് നടക്കാനിരിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനുവരി 12-ന് മുൻപായി https://startupmission.kerala.gov.in/pages/ideaday എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കേണ്ടതാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Salman Khan,threatens,Punjab gangster ,police, arrest,  kill ,actor, Punjab,gangster, Lawrence Bishnoi , Bollywood actor,Salman ,notorious gangster , local court, warrant,police vehicle, Bishnoi ,Khan, Jodhpur, gangster ,triggered, businessman ,shootings,

സൽമാൻ ഖാന് വധഭീഷണിയുമായി കുപ്രസിദ്ധ കുറ്റവാളി

Aishwarya , Demands ,10 Crore,Nargis,Raat Aur Din, 1967 classic ,double role, ,dual roles ,,remake, KriArj Entertainments, Prernaa Arora , Arjun N. Kapoor,project, producers, Sarbjit, Ae Dil Hai Mushkil , Fanne Khan ,Aishwarya Rai ,

നർഗീസിന്റെ കഥാപാത്രം വീണ്ടും: ഐശ്വര്യയുടെ പ്രതിഫലം 10 കോടി രൂപ