നവാഗത സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെഎസ്യുഎം- ഐഐഎം സംരംഭക പരിപാടി

കോഴിക്കോട്: നവാഗത സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം) കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റുമായി ചേര്‍ന്ന് ബിസിനസ് വെഞ്ച്വര്‍ മാനേജ്മെന്‍റില്‍ മാര്‍ച്ച് 11 മുതല്‍ അഞ്ചു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 

ബിസിനസ് തന്ത്രങ്ങള്‍ മനസിലാക്കാനും സംരംഭങ്ങള്‍ വിജയിപ്പിക്കാനുമുള്ള പരിശീലനത്തിന്‍റെ ഭാഗമായി വിപണനം, വില്പന, ധനകാര്യം എന്നിവയില്‍ മാനേജ്മെന്‍റ് ശേഷി വര്‍ദ്ധിപ്പിക്കാനും നേതൃത്വശേഷി, പ്രചോദനം എന്നിവയില്‍ വൈദഗ്ധ്യം നല്‍കാനും ഉദ്ദേശിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

കോഴ്സ് ഫീയുടെ 70 ശതമാനവും കെഎസ്യുഎം വഹിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിനം മാര്‍ച്ച് 4. റജിസ്ട്രേഷന്‍ അടക്കം കൂടുതല്‍ വിവരങ്ങള്‍ക്ക് www.iimklive.org.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആധുനിക സാങ്കേതിക വിദ്യയും ഉല്പന്നങ്ങളുമായി രാജ്യാന്തര സ്പോര്‍ട്സ് എക്സ്പോ തലസ്ഥാനത്ത്

സൈബര്‍ ഡോമുമായി സഹകരിക്കാൻ ദുബായ് പൊലീസ്