Movie prime

ടെക് ഇന്നൊവേഷന്‍ ഫെലോഷിപ്പുകള്‍ക്ക് കെഎസ് യുഎം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഒരു വര്ഷത്തെ ടെക്നോളജി ഇന്നൊവേഷന് ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് കേരള സ്റ്റാര്ട്ടപ്പ് മിഷന് (കെഎസ് യുഎം) അപേക്ഷ ക്ഷണിച്ചു. നൂതന സാങ്കേതിക വിദ്യകളില് നൈപുണ്യവല്കരണം സാധ്യമാക്കാനും കേരളത്തെ സാങ്കേതികവിദ്യാ സംരംഭകരുടെ കേന്ദ്രമാക്കി മാറ്റാനുമുള്ള സംസ്ഥാന സര്ക്കാരിന്റെ ശ്രമങ്ങള്ക്കുള്ള പിന്തുണ നല്കുക എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് കെഎസ് യുഎമ്മിലും വ്യവസായ സ്ഥാപനങ്ങളിലും സ്റ്റാര്ട്ടപ്പുകളിലും പ്രവര്ത്തിക്കാം. ഇതിലൂടെ പ്രമുഖ മേഖലകളും നൂതന സാങ്കേതികവിദ്യകളും അടിസ്ഥാനമാക്കിയ ഗവേഷണത്തിനും പദ്ധതികള് രൂപീകരിക്കുന്നതിനും അവ മുന്നോട്ടു കൊണ്ടുപോകുന്നതിനും അവസരം ലഭിക്കും. More
 
ടെക് ഇന്നൊവേഷന്‍ ഫെലോഷിപ്പുകള്‍ക്ക് കെഎസ് യുഎം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഒരു വര്‍ഷത്തെ ടെക്നോളജി ഇന്നൊവേഷന്‍ ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) അപേക്ഷ ക്ഷണിച്ചു. നൂതന സാങ്കേതിക വിദ്യകളില്‍ നൈപുണ്യവല്‍കരണം സാധ്യമാക്കാനും കേരളത്തെ സാങ്കേതികവിദ്യാ സംരംഭകരുടെ കേന്ദ്രമാക്കി മാറ്റാനുമുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്കുള്ള പിന്തുണ നല്‍കുക എന്നതാണ് പ്രോഗ്രാമിന്‍റെ ലക്ഷ്യം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കെഎസ് യുഎമ്മിലും വ്യവസായ സ്ഥാപനങ്ങളിലും സ്റ്റാര്‍ട്ടപ്പുകളിലും പ്രവര്‍ത്തിക്കാം. ഇതിലൂടെ പ്രമുഖ മേഖലകളും നൂതന സാങ്കേതികവിദ്യകളും അടിസ്ഥാനമാക്കിയ ഗവേഷണത്തിനും പദ്ധതികള്‍ രൂപീകരിക്കുന്നതിനും അവ മുന്നോട്ടു കൊണ്ടുപോകുന്നതിനും അവസരം ലഭിക്കും.

സ്റ്റാര്‍ട്ടപ് നിക്ഷേപം, വനിതാശാക്തീകരണം എന്നിവയിലും ഉല്പന്ന വിപണനത്തിലും സീനിയര്‍ ഫെലോഷിപ്പുകള്‍, ഫ്യൂച്ചര്‍ ടെക്നോളജിയില്‍ ഗവേഷണ ഫെലോഷിപ്പുകള്‍, ഐഇഡിസി, ഇന്‍കുബേഷന്‍ എന്നിവയില്‍ ഫെലോഷിപ്പുകള്‍ തുടങ്ങിയവയിലേയ്ക്ക് അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ https://startupmission.kerala.gov.in/tifp/ എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ ആറ്.