സ്റ്റാര്‍ട്ടപ്പ് ടു സ്കെയില്‍ അപ് പരിശീലന പരിപാടി ജൂലൈ 18ന് 

final logo

 

തിരുവനന്തപുരം : സ്റ്റാര്‍ട്ടപ്പുകളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി  കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ( KSUM ) നടത്തുന്ന ‘സ്റ്റാര്‍ട്ടപ്പ് ടു സ്കെയില്‍ അപ്’ പരിശീലന പരിപാടിക്ക്  ജൂലൈ 18 നു രാവിലെ 10 മണിക്ക് കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്കില്‍ തുടക്കം കുറിക്കും. 19നു എറണാകുളം ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സിലും 20നു തിരുവനന്തപുരം ടെക്നോപാര്‍ക്കിലും പരിശീലനമുണ്ടായിരിക്കും.

ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സ്റ്റാര്‍ട്ടപ് വിദഗ്ധനും, നേപ്പാള്‍ പ്രധാന മന്ത്രിയുടെ സ്റ്റാര്‍ട്ടപ്പ് ഉപദേഷ്ടാവും, നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ മെന്‍ററും കൊല്‍ക്കത്ത വെന്‍റര്‍സ് മാനേജിങ് ഡയറക്ടറുമായ അവലോ റോയ് ആണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. പ്രോട്ടോടൈപ്പ് ഘട്ടം പൂര്‍ത്തിയാക്കിയ സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്കു പരിശീലനത്തില്‍ പങ്കെടുക്കാം.

സ്റ്റാര്‍ട്ടപ് സ്കെയില്‍-അപ് ചെയ്യേണ്ട സമയം, ഇതിനാവശ്യമായ ടീമിനെ തിരഞ്ഞെടുക്കല്‍, നിക്ഷേപ സമാഹരണം, ധനകാര്യ മാനേജ്മെന്‍റ്, നെറ്റ് വര്‍ക്ക് ഇഫക്ട്സ് തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളാണ് പരിശീലന പരിപാടിയിലുണ്ടാവുക. രാവിലെ 9.30 മുതല്‍ ഒരു മണി വരെ വര്‍ക് ഷോപ്പും രണ്ടു  മുതല്‍ മൂന്നു വരെ മെന്‍ററിങ്ങുമായിരിക്കും നടക്കുക. 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ഐഐടികള്‍ ഉള്‍പ്പടെ  നിരവധി സ്ഥാപനങ്ങളില്‍ സന്ദര്‍ശക അധ്യാപകനായി പ്രവര്‍ത്തിക്കുകയും  ചെയ്യുന്ന അവലോ റോയ് ആദ്യമായാണ് കേരളത്തിലെത്തുന്നത്.  മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് നേരിട്ട് അദ്ദേഹവുമായി ആശയവിനിമയം നടത്താനുള്ള അവസരം ലഭിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എത്തനോള്‍ അധിഷ്ഠിത മോട്ടോര്‍ സൈക്കിളുമായി ടിവിഎസ്  

ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി രണ്ടാംഘട്ട ഉദ്ഘാടനം  ജൂലൈ 16 ന്