KSUM, startup, more space, Kochi, Thiruvananthapuram, Kerala Startup Mission,Kerala Govt, loan, Technopark,   facilities,professional mentors, technical experts,working space ,
in ,

മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സ്ഥലം നല്‍കുന്നു

തിരുവനന്തപുരം: പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് (startup)  കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ( KSUM ) തിരുവനന്തപുരത്തും കൊച്ചിയിലും കൂടുതല്‍ സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം ടെക്നോപാര്‍ക്കിലും കൊച്ചി ഇന്‍ഫോപാര്‍ക്ക്, കളമശേരി ടെക്നോളജി ഇന്നവേഷന്‍ സോണ്‍ എന്നിവിടങ്ങളിലായി 46,000 ചതുരശ്ര അടിയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്.

മികച്ച രീതില്‍ പ്രവര്‍ത്തിക്കുകയും തുടര്‍ ഘട്ടങ്ങളിലേയ്ക്ക് വളരുകയും ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സ്ഥലമില്ലാതെ വിഷമിക്കുന്നതായി ബോധ്യമായതിനെ തുടർന്നാണ് സര്‍ക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.

ഓരോ സ്റ്റാര്‍ട്ടപ്പിനും ഏറ്റവും കുറഞ്ഞത് 500 ചതുരശ്ര അടി അല്ലെങ്കില്‍ പത്തു സീറ്റിനുള്ള സ്ഥലം എന്ന കണക്കിലായിരിക്കും അലോട്ട്മെന്‍റ് . സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് വളരുന്നതിലൂടെ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ കഴിയുമെന്നതിനാൽ ഇതിലൂടെ തൊഴിലവസരങ്ങൾ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.

ഉല്പന്നങ്ങള്‍ ലക്ഷ്യമിട്ടുള്ള സ്ഥാപനങ്ങള്‍ക്കും കൃത്യമായ വരുമാന മാതൃകയും മതിയായ ഫണ്ടിംഗ് സൗകര്യങ്ങളുള്ള സ്ഥാപനങ്ങള്‍ക്കും പദ്ധതിയിൽ മുന്തിയ പരിഗണന നല്‍കും.

‘സ്റ്റാര്‍ട്ടപ് ഇന്ത്യ’ നിര്‍വചനത്തില്‍പ്പെടുന്ന സ്ഥാപനങ്ങളെയാണ് ഇതിനായി പരിഗണിക്കുന്നത്. ഇവ കെ എസ് യു എം-ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. കെ എസ് യു എമ്മിൽ വായ്പയോ മറ്റു ബാധ്യതകളോ ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ അപേക്ഷിക്കുന്നതിനു മുൻപ് ഈ ബാധ്യതകള്‍ തീര്‍ത്തിരിക്കണം.

ടെക്നോപാര്‍ക്കിലെ ‘ഗായത്രി’ ബില്‍ഡിങില്‍ 25000 ചതുരശ്ര അടി, കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ‘ജ്യോതിര്‍മയ’യില്‍ 15000 ചതുരശ്ര അടി, കളമശേരി ടെക്നോളജി ഇന്നവേഷന്‍ സോണില്‍ 6000 ചതുരശ്ര അടി എന്നിങ്ങനെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സ്ഥലം നിര്‍ണയിച്ചിരിക്കുന്നത്.

ഡിസംബര്‍ 31 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓരോ സൈറ്റിലെയും സ്ഥലവില അടക്കമുള്ള വിവരങ്ങളും അപേക്ഷിക്കേണ്ട രീതിയും startupmission.kerala.gov.in/pages/scaleup എന്ന ലിങ്കില്‍ ലഭ്യമാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

national film awards, Parvathy, Thondimuthalum Driksakshiyum, take off, Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Parvathy ,arrest, cyber cell, cyber police, complaint ,cyber cell, Kasaba, Cyber attack, Actress parvathy, cyber-bullying, remarks, police complaint, Malayalam actress, criticized, 'misogynist' dialogs, Mammootty, star, IFFK, 

പാര്‍വതിക്കെതിരെ സൈബർ ആക്രമണം; ഒരാൾ അറസ്റ്റിൽ

Ockhi, UDF, met, Central team, dead body, found, kannur, Chief minister, help, Oman, fishermen, visited, search, rescue, navy,

ഓഖി: കേന്ദ്ര സംഘവുമായി യുഡിഎഫ് നേതാക്കൾ ചര്‍ച്ച നടത്തി