Movie prime

കെ എസ് യു എം ‘ഇന്‍കുബേറ്റര്‍ യാത്ര’യ്ക്ക് ജൂണ്‍ 19 ന് തുടക്കം

തിരുവനന്തപുരം: സ്റ്റാര്ട്ടപ്പുകളെ മികച്ച സംരംഭങ്ങളാക്കി വളര്ത്തിയെടുക്കുന്ന ഇന്കുബേറ്ററുകള്ക്ക് പദ്ധതികള് പരിചയപ്പെടുത്തി സംസ്ഥാനത്തിന്റെ സ്റ്റാര്ട്ടപ് അന്തരീക്ഷത്തിന് കരുത്തേകാന് കേരള സ്റ്റാര്ട്ടപ് മിഷന് (കെഎസ് യുഎം) ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഇന്കുബേറ്റര് യാത്ര സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പത്ത് ഇന്കുബേറ്ററുകളെ കേന്ദ്രീകരിച്ചുള്ള ആദ്യ ഘട്ട യാത്രയുടെ ഉദ്ഘാടനം ടെക്നോപാര്ക്കിലെ ബി-ഹബ്ബില് ജൂണ് 19 ന് നടക്കും. സംസ്ഥാനത്തെ പതിനാലു ജില്ലകളിലെ നാല്പതിലധികം ഇന്കുബേറ്ററുകള് സന്ദര്ശിച്ച് വിവിധ വിഷയങ്ങളില് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. ആയിരം കിലോമീറ്ററിലധികം സഞ്ചരിക്കുന്ന യാത്ര ജൂണ് More
 
കെ എസ് യു എം ‘ഇന്‍കുബേറ്റര്‍ യാത്ര’യ്ക്ക് ജൂണ്‍ 19 ന് തുടക്കം

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളെ മികച്ച സംരംഭങ്ങളാക്കി വളര്‍ത്തിയെടുക്കുന്ന ഇന്‍കുബേറ്ററുകള്‍ക്ക് പദ്ധതികള്‍ പരിചയപ്പെടുത്തി സംസ്ഥാനത്തിന്‍റെ സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തിന് കരുത്തേകാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഇന്‍കുബേറ്റര്‍ യാത്ര സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ പത്ത് ഇന്‍കുബേറ്ററുകളെ കേന്ദ്രീകരിച്ചുള്ള ആദ്യ ഘട്ട യാത്രയുടെ ഉദ്ഘാടനം ടെക്നോപാര്‍ക്കിലെ ബി-ഹബ്ബില്‍ ജൂണ്‍ 19 ന് നടക്കും. സംസ്ഥാനത്തെ പതിനാലു ജില്ലകളിലെ നാല്‍പതിലധികം ഇന്‍കുബേറ്ററുകള്‍ സന്ദര്‍ശിച്ച് വിവിധ വിഷയങ്ങളില്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. ആയിരം കിലോമീറ്ററിലധികം സഞ്ചരിക്കുന്ന യാത്ര ജൂണ്‍ 28 ന് അവസാനിക്കും.

കെഎസ് യുഎം ഒരു ഇന്‍കുബേറ്ററല്ല, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയാണ് എന്ന സന്ദേശമാണ് ഇത്തരം ദൗത്യങ്ങളുടെ ഉദ്ദേശമെന്ന് കെഎസ് യുഎം സിഇഒ സജി ഗോപിനാഥ് വ്യക്തമാക്കി.

എല്ലാ ഇന്‍കുബേറ്ററുകളുടേയും പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴിലാക്കുകയും വിവരങ്ങളുടെ സുഗമമായ പങ്കുവയ്ക്കലിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ഇന്‍കുബേറ്റര്‍ യാത്രയുടെ ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനും വിവിധ സാങ്കേതിക മേഖലകളിലായി അവയെ വേര്‍തിരിച്ച് ചിട്ടപ്പെടുത്തുന്നതിനും പദ്ധതികളെക്കുറിച്ച് ആശയവിനിമയം നടത്തുന്നതിനും യാത്ര ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ഗനിര്‍ദേശക ശൃംഖല വികസിപ്പിക്കുന്നതിനും സംസ്ഥാനത്തെ മികച്ച മാതൃകകള്‍ പങ്കുവയ്ക്കുന്നതിനും ഇന്‍കുബേറ്ററുകള്‍ക്ക് കെഎസ് യുഎം ഉപദേശം നല്‍കും. കൂടാതെ മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുന്നതിനും അവയെ ഇന്‍കുബേറ്ററുകള്‍ വഴി കെഎസ് യുഎമ്മുമായി ബന്ധിപ്പിക്കുന്നതിനുള്ള മാര്‍ഗം ആവിഷ്കരിക്കുന്നതിനും പദ്ധതിയുണ്ട്.

ഇന്‍കുബേറ്ററിന്‍റെ സ്ഥലപരിധിക്കു പുറത്തുള്ള സ്റ്റാര്‍ട്ടപ്പുകളേയും വിദൂര സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയേയും യാത്രയില്‍ കണ്ടെത്തും. സംസ്ഥാന സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങളില്‍ അവയെ ഉള്‍പ്പെടുത്തുന്നതിനായി കെഎസ് യുഎമ്മിന്‍റെ പോര്‍ട്ടലില്‍ ചേര്‍ക്കും.

എല്ലാ ഇന്‍കുബേറ്ററുകളിലും കെഎസ് യുഎമ്മിന്‍റെ പ്രവര്‍ത്തനങ്ങളേയും പദ്ധതികളേയും കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്ന സെഷനുകള്‍ നടത്തും. ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേയ്ഡ് (ഡിപിഐഐടി), യൂണീക്ക് ഐഡി രജിസ്ട്രേഷനുകളെക്കുറിച്ചും വിവരിക്കും.
പദ്ധതികളെക്കുറിക്കുള്ള പുസ്തകങ്ങളുള്‍പ്പെടെയുള്ള കൈപ്പുസ്തകങ്ങളും പരാതിപരിഹാര ഫോമുകളും യാത്രയിലുടനീളം ഇന്‍കുബേറ്ററുകള്‍ക്ക് വിതരണം ചെയ്യും.