ആഡംബര ബസ് ടൂറിസം പദ്ധതിക്ക് ആവേശകരമായ തുടക്കം

KTDC , luxury bus tour project , flagg off , Tourism Minister, flags off, Kadakampally Surendran, tourism, cooperation and devaswoms, organised, luxury bus, express, Thiruvananthapuram, kochi, 

തിരുവനന്തപുരം: വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ സഞ്ചാരികളെ എത്തിക്കുന്നതിന് കെടിഡിസി ( KTDC ) ആരംഭിച്ച ആഡംബര വോള്‍വോ ബസ് ടൂറിസം പദ്ധതിക്ക് ( luxury bus tour project ) തലസ്ഥാന നഗരിയില്‍ തുടക്കം കുറിച്ചു. മസ്‌കറ്റ്‌ ഹോട്ടലിന് മുന്‍പില്‍ ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബസ് ടൂറിസം പദ്ധതി ഫ്ലാഗ് ഓഫ്‌ ചെയ്തു.

മൂന്ന് ആഡംബര ബസുകളാണ് ബസ് ടൂര്‍ പദ്ധതിയുടെ ഭാഗമായി കെ.ടി.ഡി.സി. പുറത്തിറക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടത്തുന്ന തിരുവനന്തപുരം ടൂറിന് 899 രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്ജ്.

തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ നടത്തുന്ന തിരുവനന്തപുരം-കന്യാകുമാരി യാത്രയ്ക്ക് 1500 രൂപയാണ് ചാര്‍ജ്ജ്. റിഫ്രഷിംഗ് പൊന്മുടി എന്ന പാക്കേജില്‍ കെടിഡിസിയുടെ ഹോട്ടലായ പൊന്മുടി ഗോള്‍ഡന്‍ പീക്കില്‍ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാരെ ഉദ്ദേശിച്ചാണ് തുടക്കത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. 2655 രൂപയാണ് പൊന്മുടി പാക്കേജിന് ഈടാക്കുക.

ബോള്‍ഗാട്ടി പാലസ് മുതല്‍ മട്ടാഞ്ചേരി, ഫോര്‍ട്ട്‌ കൊച്ചി, തൃപ്പൂണിത്തുറ ഹില്‍പാലസ് ഉള്‍പ്പെടുന്ന പാക്കേജിനും, ചെറായി ബീച്ചടക്കം സന്ദര്‍ശിക്കാനുള്ള അള്‍ട്ടിമേറ്റ്‌ കൊച്ചി ടൂര്‍ പാക്കേജിനും 1000 രൂപ വീതമാണ് ചാര്‍ജ്ജ്.

24 സീറ്റുകളുള്ള ലക്ഷ്വറി ബസുകളില്‍ പരിശീലനം ലഭിച്ച ഗൈഡുകള്‍ ഉണ്ട്. സന്ദര്‍ശന സ്ഥലങ്ങളെപ്പറ്റി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വിവരിക്കുന്ന ആധുനിക സംവിധാനവും ബസ്സില്‍ ഒരുക്കിയിട്ടുണ്ട്.

ഗ്ലോറിയസ് തിരുവനന്തപുരം, മെസ്മറൈസിങ് കന്യാകുമാരി, റിഫ്രഷിങ് പൊന്മുടി, സ്പ്‌ളെന്‍ഡിഡ് കൊച്ചി, അള്‍ട്ടിമേറ്റ്‌ കൊച്ചി എന്നിങ്ങനെ ആകര്‍ഷണീയമായ അഞ്ചു പദ്ധതികളാണ് ആരംഭിച്ചത്.

കെ.ടി.ഡി.സി.യുടെ വളര്‍ച്ചയ്ക്കും വികാസത്തിനും പുരോഗതിക്കും സഹായകരമായ നടപടികള്‍ സര്‍ക്കാര്‍കൈക്കൊണ്ടു വരികയാണെന്ന് ബസ് ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കവെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

യുവതീ യുവാക്കളെ മുന്നില്‍ കണ്ടുകൊണ്ടാണ് ബസ് ടൂര്‍ പദ്ധതി നടപ്പിലാക്കുന്നതെന്നും കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടി എത്രയും വേഗത്തില്‍ ബസ് ടൂര്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

കെ.ടി.ഡി.സി.ചെയര്‍മാന്‍ എം.വിജയകുമാര്‍, മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്, തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത്, കേരള ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്‌ ഐ എ എസ്, കേരളം ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐ എ എസ്, കെ .ടി.ഡി .സിമാനേജിങ് ഡയറക്ടര്‍ ആര്‍.രാഹുല്‍ ഐ ആര്‍ എസ്, കൗണ്‍സിലര്‍ പാളയം രാജന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഏറ്റവും ആധുനികമായ സൗകര്യങ്ങളോടെയാണ് പദ്ധതിയുടെ ഭാഗമായ ബസ്സുകള്‍ ഒരുക്കിയിട്ടുള്ളതെന്നും ഇത്‌ ടൂറിസം വികസന ത്തിന് പുതിയ ഉണര്‍വ് സമ്മാനിക്കുമെന്നും കെ.ടി.ഡി.സി. ചെയര്‍മാന്‍ എം.വിജയകുമാര്‍ പറഞ്ഞു.

 KTDC , luxury bus tour project , flagg off , Tourism Minister, flags off, Kadakampally Surendran, tourism, cooperation and devaswoms, organised, luxury bus, express, Thiruvananthapuram, kochi, 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Diabetes , awareness, causes, remedies, Kerala, ncreasing Incidence , Crucial situation , Dr N K Thulasidharan , HOD - Medicine, Calicut Medical College , patients, doctors, care, sugar, glucose, India, health,

വില്ലനായി പ്രമേഹരോഗ വ്യാപനം; അവബോധം അനിവാര്യം

കാവേരി നദീജലം: വിധി കർണാടകയ്ക്ക് അനുകൂലം; തമിഴ്നാടിനും കേരളത്തിനും തിരിച്ചടി