കുടുംബശ്രീ സ്‌കൂൾ രണ്ടാം ഘട്ടത്തിന് ശനിയാഴ്ച തുടക്കം

തിരുവനന്തപുരം: കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളെ ശാക്തീകരിക്കുന്നതിനുള്ള കുടുംബശ്രീ സ്‌കൂളിന്റെ രണ്ടാം ഘട്ടത്തിന് ശനിയാഴ്ച (ഡിസംബർ ഒന്ന്) തുടക്കമാകും. ഇതിന്റെ ഭാഗമായി എല്ലാ കുടുംബശ്രീ സി.ഡി.എസുകളിലും ഇന്ന് പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്നു മുതൽ ജനുവരി 13 വരെയുള്ള ആറ് ആഴ്ചകളിലായി ആറു വിഷയങ്ങൾ പഠിപ്പിക്കുന്നതാണു കുടുംബശ്രീ സ്‌കൂളിലെ രണ്ടാം ഘട്ട പാഠ്യപദ്ധതി.

അയൽക്കൂട്ട അംഗങ്ങളെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായി ശാക്തീകരിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങൾ തടയുന്നതിനുള്ള പൊതു അവബോധം സൃഷ്ടിക്കുക, കുടുംബശ്രീ പദ്ധതി നടത്തിപ്പിലും വിലയിരുത്തലിലും ക്രിയാത്മക പിന്തുണ നൽകുക, തുടങ്ങിയവയാണ് സ്‌കൂളിന്റെ ലക്ഷ്യങ്ങൾ.

കുടുംബ ധനമാനേജ്‌മെന്റ്, ദുരന്ത നിവാരണം, കുടുംബശ്രീ അയൽക്കൂട്ടം, കുടുംബശ്രീ പദ്ധതികൾ, അയൽക്കൂട്ട കണക്കെഴുത്ത്, മൈക്രോ സംരംഭങ്ങളിലൂടെ ഉപജീവനം തുടങ്ങിവയാണ് രണ്ടാം ഘട്ടത്തിൽ സ്‌കൂൾ നിർദേശിക്കുന്ന പാഠ്യവിഷയങ്ങൾ. ഇവ ശനി, ഞായർ ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കും എന്ന രീതിയിലാണു പഠിപ്പിക്കുന്നത്.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബർ നാലിന് വൈകിട്ട് മൂന്നിന് പള്ളിക്കൽ പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിർവഹിക്കും.

പ്രളയബാധിതർക്കുള്ള ആർ.കെ.എസ്.എസ്. പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വായ്പ ലഭിച്ച കുടുംബശ്രീ അംഗങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവിൽ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്ന ഡിസ്‌കൗണ്ട് കാർഡ് വിതരണവും കുടുംബശ്രീ സ്‌കൂൾ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയ അയൽക്കൂട്ടങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടക്കും.

ജില്ലയിൽ 29,217  അയൽക്കൂട്ടങ്ങളിലായി 4,71,259 കുടുംബശ്രീ കുടുബങ്ങൾ കുടുംബശ്രീ സ്‌കൂളിൽ എത്തുന്നുണ്ട്. 72 ബാച്ചുകളിലായി 4000 എ.ഡി.എസ്. ആർ.പിമാർ പരിശീലനം പൂർത്തിയാക്കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എച്ച്1എൻ1 ജാഗ്രതാ നിർദേശം

യു എസ് ടി ഗ്ലോബൽ ഐ ഐ ടി പാലക്കാടുമായി പങ്കാളിത്തത്തിൽ