in

ദുരിതാശ്വാസനിധിയിലേക്ക് കുടുംബശ്രീ വനിതകളുടെ 5 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനം നേരിട്ട മഹാപ്രളയക്കെടുതിയില്‍പ്പെട്ടുഴലുന്നവര്‍ക്ക് ആശ്വാസമേകുന്ന തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ സംഭാവനയായി 5 കോടി യിലേറെ തുക കൈമാറും.

ഈ ആഴ്ച തന്നെ മുഖ്യമന്ത്രി പിണറായി വിജയന്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്ദീന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ തുക കൈമാറാനാണ് കുടുംബശ്രീ അധികൃതര്‍ തയാറെടുക്കുന്നത്.

ഓരോ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളും തങ്ങളുടെ ഒരാഴ്ചത്തെ ലഘുസമ്പാദ്യ (ത്രിഫ്റ്റ്) തുകയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ലഭ്യമായ തുകയാണിത്. ഇത് കൂടാതെ പ്രാദേശികമായി ഓരോ അയല്‍ക്കൂട്ടവും സംഭാവനയായി സ്വീകരിച്ച തുകയും ഓണാഘോഷ പരിപാടികള്‍ക്കും മറ്റുമായി ചേര്‍ത്തുവച്ച തുകയും ഇതിലുള്‍പ്പെടും.

കൂടാതെ കുടുംബശ്രീയുടെ റിസോഴ്‌സ് പേഴ്‌സണ്‍മാരും പരിശീലന സംഘങ്ങളും കാസ് (കുടുംബശ്രീ അക്കൗണ്ട്‌സ് ആന്‍ഡ് ഓഡിറ്റ് സര്‍വീസ് സൊസൈറ്റി) അംഗങ്ങളും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയ്ക്കായി തങ്ങളാലാവും വിധം തുകകള്‍ നല്‍കി.

കേരളം നേരിട്ട ഈ ദുരന്തത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ തന്നെയാണ് ഏറെ ബാധിക്കപ്പെട്ടിട്ടുള്ള തെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അയല്‍ക്കൂട്ട വനിതകള്‍ തുടക്കം മുതലേ സജീവമായി രുന്നു. ഒരു ലക്ഷത്തിലധികം വീടുകളും പരിസരവും രണ്ടായിരത്തിലധികം പൊതുസ്ഥലങ്ങളും ശുചിയാക്കാനും 8000ത്തോളം പേര്‍ക്ക് കൗണ്‍സിലിങ് നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് കുടുംബശ്രീ അംഗങ്ങള്‍.

പ്രളയബാധിതരായ എണ്ണായിരത്തോളം പേര്‍ക്ക് സ്വഭവന ങ്ങളില്‍ അഭയം നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ദുരിതം നേരിട്ടവര്‍ക്ക് ഭക്ഷണപ്പൊതികള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളും കുടുംബശ്രീ സംഘം ചെയ്യുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് ഇന്നുവരെ 5.27 കോടി രൂപയാണ് കുടുംബശ്രീ സ്വരൂപിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയില്‍ നിന്ന് 1.15 കോടി രൂപ ലഭിച്ചപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ കുടുംബശ്രീ അംഗ ങ്ങള്‍ 1.14 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

പ്രളയദുരിതം പരിഹരിക്കാന്‍  സോഫ്റ്റ് വെയർ പിന്തുണ

വീടുകളുടെ പുനര്‍നിര്‍മാണം: നഷ്ടം വിലയിരുത്താന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും