Kulbhushan Jadhav, India, Sushma Swaraj, opposition party, central govt, Pakistan, External Affairs Minister, discourteous behaviour, mother, wife, pakistani authorities, mangalsutra, bindi, shoe, device, Jadhav, Lok Sabha, Rajya Sabha
in

കുല്‍ഭൂഷണ്‍: ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പ്രതിഷേധിച്ചു

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ( Kulbhushan ) ജാദവിനെ സന്ദര്‍ശിച്ച അമ്മയേയും ഭാര്യയേയും പാക്കിസ്ഥാന്‍ അവഹേളിച്ച സംഭവത്തില്‍ ഇന്ത്യ ( India ) പ്രതിഷേധിച്ചു.

ചാരവൃത്തി കുറ്റം ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അദ്ദേഹത്തിൻറെ അമ്മയെയും ഭാര്യയെയും അനുവദിച്ചതിനെ പാകിസ്ഥാന്‍ ഗൂഢലക്ഷ്യത്തിനായി ഉപയോഗിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആരോപിച്ചു.

ഇന്ത്യയുടെ പ്രതിഷേധം പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ സുഷമ സ്വരാജ് കൂടിക്കാഴ്ച വ്യാജ പ്രചാരണത്തിന് പാക്കിസ്ഥാന്‍ ആയുധമാക്കിയെന്ന് കുറ്റപ്പെടുത്തി. വിഷയം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി. സുഷമയുടെ പ്രസ്താവനയോട് യോജിക്കുന്നതായി പ്രതിപക്ഷം അറിയിച്ചു.

കഴിഞ്ഞ ദിവസം സംഭവത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷം ലോക് സഭാ സമ്മേളനം തടസ്സപ്പെടുത്തിയിരുന്നു. കുല്‍ഭൂഷണ്‍ ജാദവിനെ ഉടന്‍ തിരിച്ചെത്തിക്കണമെന്നും കേന്ദ്രം വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

കുല്‍ഭൂഷണിന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ മുന്‍ധാരണകള്‍ ലംഘിച്ചതായും . ജാദവിന്റെ വിചാരണ പോലും സുതാര്യമായല്ല നടത്തിയതെന്നും സുഷമ ആരോപിച്ചു. കൂടാതെ അദ്ദേഹത്തിന്റെ അമ്മയേയും ഭാര്യയേയും വസ്ത്രമഴിച്ച് പരിശോധിച്ചതിലൂടെ പാകിസ്ഥാ‍ന്‍ കുല്‍‌ഭൂഷണിന്റെ കുടുംബത്തെ അപമാനിച്ചതായും സുഷമ കുറ്റപ്പെടുത്തി.

യാതൊരു മനുഷ്യത്വവും കുല്‍ഭൂഷണിന്റെ കുടുംബത്തോട് പാക്കിസ്ഥാന്‍ കാട്ടിയില്ലെന്നും സാരി മാത്രം ശീലിച്ച അമ്മയ്ക്ക് പാകിസ്ഥാന്‍ മാറാന്‍ നല്‍കിയത് സല്‍വാറും കമ്മീസുമാണെന്നും സുഷമ സഭയിൽ അറിയിച്ചു.

കൂടാതെ കുൽഭൂഷണിന്റെ അമ്മയും ഭാര്യയും ധരിച്ചിരുന്ന മംഗല്യസൂത്രവും പൊട്ടുകളും അധികൃതര്‍ എടുത്തുമാറ്റിയതായും വിധവകളെ പോലെയാണ് രണ്ടു സ്ത്രീകളെയും കുല്‍ഭൂഷന്റെ മുന്നില്‍ എത്തിച്ചതെന്നും കേന്ദ്ര മന്ത്രി വെളിപ്പെടുത്തി.

അതിനാൽ കുടുംബത്തില്‍ എന്തോ ആപത്ത് സംഭവിച്ചതായി കുല്‍ഭൂഷൺ കരുതിയെന്നും അദ്ദേഹം അക്കാര്യം ആരാഞ്ഞതായും സുഷമ അറിയിച്ചു. കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരുപ്പ് ഉപയോഗിച്ച്‌ ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും ചെരുപ്പില്‍ ലോഹവസ്തു ഉണ്ടെങ്കില്‍ മുന്‍പ് കണ്ടെത്തുമായിരുന്നു എന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഇല്ലാതെയാണ് കൂടിക്കാഴ്ച തുടങ്ങിയതെന്നും മാതൃഭാഷയില്‍ സംസാരിക്കാന്‍ അമ്മയേയും ഭാര്യയേയും അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. അമ്മ മറാത്തിയില്‍ സംസാരിച്ചപ്പോള്‍ ഇന്റര്‍കോം ഓഫ് ചെയ്തുവെന്നും സുഷമ വ്യക്തമാക്കി.

കൂടാതെ ഇന്ത്യയുടെ ആവശ്യം മറികടന്ന് മാധ്യമപ്രവര്‍ത്തകരെ അടുത്തുവരാന്‍ അനുവദിച്ചതായും ചില വാക്കുകള്‍ കൊണ്ട് അമ്മയേയും ഭാര്യയേയും അവർ അപമാനിക്കാൻ അനുവദിച്ചതായും സുഷമ സഭയില്‍ നടത്തിയ പ്രസ്താവനയില്‍ ആരോപിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Tatkal ticket, fraud, IRCTC, CBI, arrest, tatkal booking, website, fake software, developed, official, investigation, found, travel agencies, assistant programmer, Ajay gargh, scam

തത്കാൽ ടിക്കറ്റ് തട്ടിപ്പ്; സിബിഐ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മുത്തലാഖ് നിരോധന ബില്‍ പാർലമെന്റിൽ അവതരിപ്പിച്ചു