Kumaraswamy , Hindu Mahasabha,VVPAT,SC,Yeddyurappa , petition,Karnataka, VVPAT machines, found, labourer, Bengaluru lleges ,foul play, Karnataka Elections, Election Commission, letter, 
in ,

കർണാടകയിൽ കുമാരസ്വാമിയുടെ ഭാവിയും തുലാസിൽ

ബംഗളൂരു: കര്‍ണാടകയില്‍ പുതിയ സംഭവവികാസങ്ങൾ ഉടലെടുത്തതിനെ തുടർന്ന് എച്ച്‌.ഡി. കുമാരസ്വാമിയുടെ ( Kumaraswamy ) ഭാവിയും തുലാസിലായി. കുമാരസ്വാമിയെ സര്‍ക്കാര്‍ ഉണ്ടാക്കാനായി ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരേ ഹിന്ദു മഹാസഭ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

കോണ്‍ഗ്രസ്, ജെഡി-എസ് സഖ്യ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നും ബുധനാഴ്ചത്തെ ചടങ്ങ് സ്റ്റേ ചെയ്യണമെന്നും ഹിന്ദു മഹാസഭ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അതിനിടെ, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നതായി ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ ആരോപിച്ചു.

വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വിവിപാറ്റ് മെഷീനുകളുടെ പെട്ടികള്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നാലെയാണ് ആരോപണമുന്നയിച്ച് യെദ്യൂരപ്പ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

കര്‍ണാട നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് സുതാര്യവും സ്വതന്ത്രവുമായിട്ടാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഇപ്പോഴത്തെ സംഭവമെന്ന് യെദ്യൂരപ്പ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസും തമ്മില്‍ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി യെദ്യൂരപ്പ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്തിന് പരാതി നൽകി.

കഴിഞ്ഞ ദിവസം വിജയപുര ജില്ലയില്‍ വോട്ടിങ് മെഷീന്റെ എട്ട് പെട്ടികള്‍ കണ്ടെത്തിയത് വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ജീവ് കുമാര്‍ രംഗത്തെത്തി.

ഓരോ വിവിപാറ്റ് മെഷീനുകളിലും ആറ് അക്കങ്ങളും ഒരു അക്ഷരവും അഞ്ച് ചിഹ്നങ്ങളും ചേര്‍ന്ന കോഡ് ഉണ്ടായിരിക്കുമെന്നും എന്നാല്‍ കണ്ടെത്തിയ മെഷീനുകളുടെ പെട്ടികളില്‍ അത്തരം കോഡ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് മെഷീനുകള്‍ സ്‌ട്രോങ് റൂമുകളില്‍ സുരക്ഷിതമാണെന്നും കണ്ടെത്തിയ മെഷീന്‍ പെട്ടികള്‍ തിരഞ്ഞെടുപ്പുമായി ബന്ധമുള്ളവയല്ലെന്നും സഞ്ജീവ് കുമാര്‍ വിശദീകരിച്ചു.

ഇതിനിടെ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവർക്ക് പുറമെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കുമാര സ്വാമി അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Lini , Nipah, medicine, Malaysia,Govt job, husband, Nipah, virus, Pinarayi, Dr Kafeel Khan, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.

നിപ വൈറസ്: പ്രതികരണവുമായി മുഖ്യമന്ത്രിയും കേന്ദ്ര സംഘവും ഡോക്ടർ കഫീല്‍ ഖാനും

മാണി യുഡിഎഫിലേയ്ക്ക് . . .