Kundan Shah, passed away, Hindi film director
in , ,

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ കുന്ദന്‍ ഷാ വിടവാങ്ങി 

ന്യൂഡൽഹി: വിഖ്യാത ഹിന്ദി ഫിലിം സംവിധായകനും തിരക്കഥാകൃത്തുമായ കുന്ദൻ ഷാ (Kundan Shah) വിടപറഞ്ഞു. വെള്ളിയാഴ്ച്ച രാത്രിയുണ്ടായ ഹൃദ്രോഗത്തെ തുടർന്ന് മുംബയിലെ വസതിയിൽ വച്ചാണ് അറുപത്തിഒൻപത് വയസ്സുള്ള അദ്ദേഹം അന്തരിച്ചത്. 1983-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായ ‘ജാനേ ഭീ ദൊ യാരോ’ എന്ന ആക്ഷേപഹാസ്യ ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു.

നസ്രുദീൻ ഷാ, ഓം പുരി, രവി ബാസ്വനി, പങ്കജ് കപൂർ, സതീഷ് ഷാ, സതീഷ് കൗശിക്, നീന ഗുപ്ത എന്നീ പ്രഗത്ഭരായ അഭിനേതാക്കൾ അണിനിരന്ന ചിത്രം പക്ഷേ സാമ്പത്തിക വിജയം നേടിയില്ല. 1986 മുതൽ 1987 വരെ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത പ്രശസ്തമായ ഹിന്ദി ടിവി ഷോയുടെ സഹ സംവിധായകനായും കുന്ദൻ ഷാ പ്രവർത്തിച്ചിട്ടുണ്ട്.

കൂടാതെ പ്രശസ്ത രചയിതാവായ ആര്‍ കെ ലക്ഷ്മണിന്റെ കഥാപാത്രങ്ങളെ വച്ച് ഒരുക്കിയ ‘വാഗ്‌ലെ കി ദുനിയ’ കുന്ദൻ ഷാ സംവിധാനം ചെയ്തു. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നാണ് അദ്ദേഹം സംവിധാന കല അഭ്യസിച്ചത്.

‘കഭി ഹാം കഭി നാ’ (1993), ‘ക്യാ കഹന’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം തന്റെ കന്നി ചിത്രമായ ‘ജാനേ ഭീ ദൊ യാരോ’യ്ക്ക്  ലഭിച്ച മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് 2015-ൽ തിരികെ കൊടുത്തിരുന്നു.

Kundan Shah, passed away, Hindi film director ,ഗജേന്ദ്ര ചൗഹാനെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാർത്ഥി കൂടിയായ കുന്ദൻ ഷാ പുരസ്കാരം തിരികെ നൽകിയത്. രാഷ്ട്രീയ-മാധ്യമ രംഗങ്ങളിലെ മൂല്യ ശോഷണത്തിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ആക്ഷേപഹാസ്യ ചിത്രങ്ങളിലൊന്നായാണ് ‘ജാനേ ഭീ ദൊ യാരോ’ കരുതപ്പെടുന്നത്. കുന്ദൻ ഷാ സംവിധാനം ചെയ്ത സൈഫ് അലി ഖാന്‍, പ്രീതി സിന്റ, ചന്ദ്രചൂഡ് സിംഗ് എന്നിവര്‍ അഭിനയിച്ച  ‘ക്യാ കഹന’ അദ്ദേഹത്തിന്റെ ഹിറ്റായ ചിത്രങ്ങളിലൊന്നാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

iphone-8

ഐഫോണ്‍ 8: പ്രശ്നത്തിന് പരിഹാരം തേടി ആപ്പിൾ

Non-kerala-labourers-fake news-social media-

വ്യാജ വാർത്ത; അന്യസംസ്ഥാന തൊഴിലാളികൾ ഭീതിയിൽ