കവി കുരീപ്പുഴയ്‌ക്കെതിരെ ആക്രമണം; 6 പേർ അറസ്റ്റിൽ

Kureepuzha , attack, arrest, KR Meera, RSS, Kummanam, police, case, speech, custody, face book post, poet, Kerala poet ,Kureepuzha Sreekumar,abused

കൊല്ലം: കവി കുരീപ്പുഴ ( Kureepuzha ) ശ്രീകുമാറിനെതിരെ നടന്ന ആക്രമണത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയർന്നു. അക്രമ സംഭവവുമായി ബന്ധപ്പെട്ട് ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തു.

സംഭവത്തെ തുടർന്ന് 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി കൊല്ലം റൂറൽ എസ്പിക്കു നിർദ്ദേശം നൽകി.

കുരീപ്പുഴയ്‌ക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് എഴുത്തുകാരിയായ കെ ആർ മീര ( K R Meera ) പരിഹാസ സ്വരത്തിലുള്ള കവിതാ സമാനമായ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

“എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടു കാണും.
പേടി കൊണ്ടു നാവു വരണ്ടു കാണും.
ശരീരം കിടുകിടാ വിറച്ചു കാണും.
കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും.
ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും.
ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു കാണും…” എന്നു തുടരുന്ന വരികളിലൂടെയാണ് കെ ആർ മീര തന്റെ പ്രതിഷേധം അറിയിച്ചത്.

കൊല്ലം കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് കവിക്കെതിരെ ആക്രമണമുണ്ടായത്. പ്രസംഗവേളയിൽ സമകാലീന സംഭവങ്ങളെക്കുറിച്ചും വടയമ്പാടി ജാതിമതില്‍ സമരത്തെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചിരുന്നു.

വേദിയില്‍ നിന്നു ഇറങ്ങിയ ഉടൻ ഒരു സംഘം തടഞ്ഞതായും ഗ്രന്ഥശാലയുടെ വേദിയെ രാഷ്ട്രീയപ്രസംഗത്തിന് ഉപയോഗിച്ചത് ഉചിതമായില്ലെന്നു പറഞ്ഞായിരുന്നു അതിക്രമമെന്നും കുരീപ്പുഴ മൊഴി നൽകിയിരുന്നു.

കാറില്‍ കയറാൻ ശ്രമിച്ച തന്നെ ആർഎസ്എസ് പ്രവർത്തകര്‍ പ്രസംഗത്തിന്റെ പേരില്‍ ചോദ്യം ചെയ്തെന്നും കാറിനുള്ളിൽ കയറിയതിനാല്‍ മർദ്ദനമേറ്റില്ലെന്നുമാണ് കുരീപ്പുഴ നൽകിയ മൊഴി. എന്നാൽ അക്രമസംഭവത്തിൽ ആർഎസ്എസിനു പങ്കില്ലെന്ന് കുമ്മനം അറിയിച്ചു.

അതേസമയം, കവിയെ പരിഹസിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തി. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിററഴിക്കാനുമുള്ള എളുപ്പ വഴി താന്‍ മോഡിയുടെ വിമര്‍ശകനാണെന്നും തനിക്ക് ആര്‍.എസ്എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ക്കുക എന്നതാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ കെ സുരേന്ദ്രൻ പരിഹസിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

kidnapping, kerala, chief minister, children, missing, case, pinarayi, no evidence, social media, attack, remand, investigation, police, Valiyathura, beggars, parents, news, reports, kidnapping, children, Kerala,kidnapping, beggars,Pinarayi, DGP, chief minister, social media, fake news, spread, mob, Malappuram, incident, police,missing, investigation,

കുട്ടികളെ തട്ടിയെടുക്കലിന് തെളിവില്ല; ആശങ്ക വേണ്ട: മുഖ്യമന്ത്രി

Manikarnika: The Queen of Jhansi, SBM, protest, Sarva Brahman Mahasabha, Padmaavat, Kangana Ranaut, Brahmin Group, Rajput Karni Sena, announced ,support ,Brahman colleagues, anti-Padmaavat protests , Karni Sena, Lakshmi Bai, the 19th Century queen ,freedom fighter, stars ,Kangana,real-life queen,Rajasthan,

മണികര്‍ണിക: ദ ക്യൂന്‍ ഒാഫ് ഝാന്‍സിക്കെതിരെയും പ്രതിഷേധം