in ,

സ്ത്രീ അശുദ്ധയല്ല, വിശുദ്ധ: കുരീപ്പുഴ ശ്രീകുമാർ 

തോന്നയ്ക്കൽ: സ്ത്രീ അശുദ്ധയല്ല വിശുദ്ധയാണെന്ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ. കുമാരനാശാൻ സ്മാരകത്തിൽ കുമാരനാശാന്റെ 95മത് ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കനകദുർഗയും ബിന്ദുവും ശബരിമല ദർശനം നടത്തിയത് മഹാപാപമാണെന്ന് ചിലർ പറയുകയാണ്. പ്രാകൃത സംസ്കാരത്തിലേക്ക് കേരളം ഇന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ് കുമാരനാശാന്റെ കവിതകൾ നമ്മോട് ചൊല്ലിയത് പഴയകാലം എന്താണെന്ന് എന്നതാണെന്നും കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. 

കവയത്രി ഒ വി ഉഷ അധ്യക്ഷയായ ചടങ്ങിൽ, കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി. കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി അയിലം ഉണ്ണികൃഷ്ണൻ ആ മുഖ പ്രസംഗം നടത്തി. പ്രൊഫ. ടി ഗിരിജ, ശാന്താ തുളസീധരൻ, പാലോട് വാസുദേവൻ, ദേവൻ പകൽക്കുറി, വി  എസ് ബിന്ദു, കലാം കൊച്ചേറ, സുമേഷ് കൃഷ്ണൻ, പൂവത്തൂർ ഭാർഗ്ഗവൻ,  മുക്കൂട് ഗോപാലകൃഷ്ണൻ, സുലേഖക്കുറുപ്പ്  , സന്തോഷ് തോന്നയ്ക്കൽ എന്നിവർ കവിതകൾ അവതരിപ്പിച്ചു. 

എല്ലാ  മാസവും കുമാരനാശാൻ സ്മാരകത്തിൽ കവിസമ്മേളനം നടക്കും. തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് മാനേജ് മെന്റ് കമ്മിറ്റി അംഗം കാര്യവട്ടം ശ്രീകണ്ഠൻനായർ സ്വാഗതവും തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് മാനേജ് മെന്റ് കമ്മിറ്റി അംഗം ബി വിമൽകുമാർ നന്ദിയും പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആലപ്പാട്ടുകാരുടെ ആശങ്കക്ക് ശാസ്ത്രീയമായ അടിസ്ഥാനം ഉണ്ട്: മുരളി തുമ്മാരുകുടി

കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന് ഇന്ന് തുടക്കം; കൃഷി മന്ത്രി ഉദ്‌ഘാടനം ചെയ്യും