Munnar, Kurinji, Green tribunal, notice, speaker, PV Anwar, explanation, Kurinji Garden,Kurinji garden, Kummanam, central govt, E Chandrasekharan, revenue minister, CM, meeting, boundary, garden, reduce, realignment, revenue department, Neelakurinji garden, possess, land, encroachment, MM Mani, cbi, central govt,
in , ,

കുറിഞ്ഞി ഉദ്യാനം: ഭൂമി ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് കുമ്മനം

മൂന്നാർ: സംസ്ഥാനം കുറിഞ്ഞി ഉദ്യാനത്തിന്‍റെ (Kurinji garden) അതിര്‍ത്തികള്‍ പുനര്‍ നിര്‍ണയിക്കുന്നതിന് മുന്‍പ് കേന്ദ്ര സംഘത്തെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ (Kummanam) ആവശ്യപ്പെട്ടു.

ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും കേരള സര്‍ക്കാരിന് അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്ന വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം  ഉന്നത തല യോഗം വിളിക്കുമെന്ന് മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ ഉറപ്പ് നല്‍കിയതായി അദ്ദേഹം അറിയിച്ചു.

വനം, വന്യജീവി സംരക്ഷണം, പരിസ്ഥിതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുക്കുമെന്നും കുമ്മനം വ്യക്തമാക്കി. കുറിഞ്ഞി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളെപ്പറ്റി സി.ബി.ഐ അന്വേഷണം നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

കുറിഞ്ഞി വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിയമ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

1972-ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ 26 പ്രകാരം ദേശീയ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ അതിനു കഴിയൂ എന്നും കുമ്മനം വ്യക്തമാക്കി.

2006-ല്‍ തന്നെ കുറിഞ്ഞി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടതാണെന്നും ഭൂമി തര്‍ക്കം പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ട സെറ്റില്‍മെന്റ് ഓഫീസറുടെ അധികാരം അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം ആരോപിച്ചു.

കാര്‍ഷിക ആവശ്യത്തിന് വിതരണം ചെയ്യാന്‍ യോഗ്യമായ ഭൂമിയാണ് ഇതെന്ന് തെളിയിക്കുന്ന ഒരു രേഖകളും കളക്ടറുടെ പക്കലില്ലെന്നും പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കിയെന്ന് വ്യാജരേഖ ചമച്ച്‌ ആയിരക്കണക്കിന് ഏക്കര്‍ തട്ടിയെടുക്കാനാണ് രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള ഭൂമാഫിയ ശ്രമിക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.

അതിനിടെ ഉദ്യാനവുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തിറക്കിയ വിഞ്ജാപനത്തില്‍ തെറ്റുണ്ടെന്ന് മന്ത്രി എം എം മണി അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച്‌ ചേര്‍ത്ത യോഗത്തിലാണ് കുറിഞ്ഞി ഉദ്യോനത്തിന്‍റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്നതിനായി സര്‍ക്കാര്‍ മൂന്നംഗ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയത്. വനം-റവന്യൂ മന്ത്രിമാര്‍ക്ക് പുറമേ ഇടുക്കി ജില്ലയില്‍ നിന്നുള്ള എം എം മണി കൂടി ഉള്‍പ്പെട്ടതാണ് മന്ത്രിതല സമിതി.

Leave a Reply

Your email address will not be published. Required fields are marked *

dreams, snake, meaning, explanation, fears , phobias, relax, sleep,   terrifying ,scarier , dream specialist ,Delphi Ellis, snake dreams ,people , trust,cheating, incidents, adults, children, bedtime, 

സുന്ദര സ്വപ്നത്തിലെ പാമ്പ് പ്രതിനിധീകരിക്കുന്നതെന്ത്?

London buses ,coffee, diesel, bio fuel, coffee-based biofuel, ,U.K. startup ,bio-bean, Shell and Argent Energy ,double-deckers ,innovative ,new java-based fuel, high-octane joe,, city bus, entire year,

ഡീസൽ വേണ്ട; കാപ്പി മതി; കൗതുകമായി ലണ്ടൻ ബസുകൾ