Kurinji garden, chandrasekharan, Raju, MM Mani,  boundary,CBI,Central Govt,CM,encroachment,explanation,garden,green tribunal,Kummanam,Kurinji,Kurinji garden,land,meeting,MM Mani,munnar,Neelakurinji garden
in , ,

കുറിഞ്ഞി ഉദ്യാനം: മന്ത്രിമാർ നിലപാടുകൾ വ്യക്തമാക്കി

ദേവികുളം: സബ് കളക്ടറോട് നീലക്കുറിഞ്ഞി ഉദ്യാനത്തിലെ ( Kurinji ) കൈയേറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഉദ്യാന വിസ്തൃതി കുറക്കില്ലെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. കുടിയേറ്റ കര്‍ഷകരുടെ പേരില്‍ നടക്കുന്ന കൈയേറ്റം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുറിഞ്ഞി ഉദ്യാനത്തെ സംബന്ധിച്ച് ആറ് മാസത്തിനുള്ളില്‍ തുടര്‍ നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കുടിയേറ്റ കർഷകരെ മുൻനിർത്തി രഹസ്യ അജണ്ട നടപ്പാക്കാൻ ആരെയും സമ്മതിക്കില്ലെന്നും ഭൂമി സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുകയാണെന്നും എംപി തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പ് നൽകി.

അതേസമയം കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി ഉടന്‍ പുനര്‍ നിര്‍ണയിക്കണമെന്ന് വനം മന്ത്രി കെ രാജു ആവശ്യപ്പെട്ടു. 3200 ഹെക്ടര്‍ എന്നത് സര്‍വേ നടത്തുമ്പോള്‍ കുറവ് വരാന്‍ സാധ്യതയുണ്ടെന്നും കെ രാജു സൂചിപ്പിച്ചു.

എം എം മണി, ഇ ചന്ദ്രശേഖരന്‍ എന്നിവർ ഉൾപ്പെട്ട സംഘം വിവാദ മേഖല സന്ദർശിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതി റവന്യൂ മന്ത്രിയ്ക്ക് നിവേദനം നൽകി. കർഷകരെയും ജനവാസ മേഖലയെയും ഒഴിവാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Thalassery bus accident,river,Kannur, death, injury, driver, search, fire force, travel, woman, cleaner, passengers, Koothuparambu native, bus, 

തലശ്ശേരിയില്‍ ബസ്സപകടം: മൂന്നു മരണം

രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷ പദവിയിൽ