Kuruvadweep , island, visitors, numbers, increased, district collector, tourism, tourists, eco, nature, birds, animals, protest, 
in , , ,

കുറുവാ ദ്വീപ്: സന്ദർശകരുടെ എണ്ണം ഇരട്ടിയിലധികമാക്കി; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

വയനാട്: സംരക്ഷിത മേഖലയായ കുറുവാ ദ്വീപിലേക്ക് ( Kuruvadweep ) പ്രവേശിക്കാവുന്ന സഞ്ചാരികളുടെ എണ്ണം ഇരട്ടിയിലധികമാക്കി. അപൂര്‍വ്വ ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയായ കുറുവാ ദ്വീപിലേക്ക് ഇനി മുതല്‍ 950 പേര്‍ക്ക് പ്രവേശനം അനുവദിക്കുവാനാണ് തീരുമാനം.

നേരത്തെ 400 സഞ്ചാരികളെയാണ് ഇവിടേയ്ക്ക് പ്രവേശിപ്പിച്ചിരുന്നത്. സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിന് സംബന്ധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തില്‍ സമരം നടക്കുന്നതിനിടെയാണ് അധികൃതർ പുതിയ തീരുമാനം കൈക്കൊണ്ടത്.

പ്രശ്നത്തിൽ ഇടപെട്ട ജില്ല കലക്ടര്‍ എസ്. സുഹാസ് സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുമെന്നതിനെ സംബന്ധിച്ച് ഉടൻ തീരുമാനം കൈക്കൊളളുമെന്ന അറിയിച്ചിരുന്നു. തുടർന്നാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സഞ്ചാരികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.ഐയും സി.പിഎമ്മും വിഭിന്ന ചേരികളിലായിരുന്നു. സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നത് സംരക്ഷിത മേഖലയായ കുറുവാ ദ്വീപിനെ ദോഷകരമായി ബാധിക്കുമെന്ന വാദഗതി ഉയരുന്നുണ്ട്.

കുറുവ വിനോദസഞ്ചാരമേഖലയിലെ പ്രവര്‍ത്തനത്തിലും നടത്തിപ്പിലും സിപിഎം പ്രദേശിക നേതൃത്വം മേല്‍ക്കൈ നേടിയതിൽ സിപിഐ പ്രാദേശിക നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.Kuruvadweep , island, visitors, numbers, increased, district collector, tourism, tourists, eco, nature, birds, animals, protest, സന്ദർശകരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവുമായി കിസാന്‍ സഭ നേരത്തെ വനം വകുപ്പിനെ സമീപിച്ചിരുന്നു. സന്ദര്‍ശകരുടെ എണ്ണം രണ്ടായിരമാക്കുമെന്ന് മാര്‍ച്ച് മാസത്തില്‍ ജില്ലയിലെ എം.എല്‍.എ മാരുടെ സാന്നിധ്യത്തില്‍ വനം വകുപ്പ് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു.

ഇത് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം പ്രത്യക്ഷ സമരത്തിലേയ്ക്ക് കടന്നത്. ഇന്നലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഒാഫീസിനു മുന്നില്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു.

പ്രകൃതിയുടെ എല്ലാ മനോഹാരിതയും നിറഞ്ഞ കുറുവാ ദ്വീപ് സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ അനിയന്ത്രിതമായ തിരക്ക് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്ന് പരിസ്ഥിതി സ്നേഹികൾ ആശങ്കപ്പെടുന്നു.

വയനാട്ടിലെ ഏറ്റവും പ്രശസ്ത നദിയായ കബനിയുടെ കൈവഴിയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ സമൂഹമാണ് കുറുവ ദ്വീപ്. 950 ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന നിരവധി ദ്വീപുകള്‍ ഇവിടെയുണ്ട്.

മാനന്തവാടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന കുറവാ ദ്വീപിൽ അപൂര്‍വ്വയിനം പക്ഷികൾ, മൃഗങ്ങൾ എന്നിവയ്ക്ക് പുറമെ ഓര്‍ക്കിഡ് വര്‍ഗ്ഗത്തില്‍പ്പെട്ട നിരവധിയിനം സസ്യങ്ങളും കാണപ്പെടുന്നുണ്ട്.

പരിധിയിലധികം സഞ്ചാരികൾ ഇവിടേയ്ക്ക് പ്രവഹിക്കുന്നതോടെ ദ്വീപിലെ ആവാസവ്യവസ്ഥ തകരുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ വാദിക്കുന്നത്.

Kuruvadweep , island, visitors, numbers, increased, district collector, tourism, tourists, eco, nature, birds, animals, protest, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ambulance , patient, hospital, complaint, police, ambulance service , IMA, kerala police, Friday, inauguration,  CM, trauma care, Pinarayi, Behra, 

വെള്ളിയാഴ്ച മുതൽ സംസ്ഥാനമൊട്ടാകെ ആംബുലൻസ് സേവനവുമായി ഐഎംഎയും പോലീസും

സർക്കാർ സ്കൂളുകൾക്ക് യു എസ് ടി ഗ്ലോബലിന്റെ കൈത്താങ്ങ്; ശ്രദ്ധേയമായി അഡോപ്റ്റ് എ സ്‌കൂൾ