Kuruvadweep,re open
in , ,

കുറുവാ ദ്വീപിൽ സഞ്ചാരികൾക്ക് നവംബറില്‍ പ്രവേശിക്കാം

മാനന്തവാടി: താല്‍ക്കാലികമായി അടച്ചിട്ട വയനാട്ടിലെ (Wayanad) പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപ് (Kuruvadweep) നവംബറില്‍ തുറക്കും. അപൂര്‍വ്വ ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയായ കുറുവാ ദ്വീപിൽ അറ്റകുറ്റപണികളും നവീകരണ പ്രവര്‍ത്തനങ്ങളും ഊർജ്ജിതമായി പുരോഗമിക്കുന്നു.

ഈ വര്‍ഷം ജൂണ്‍ 13-ന് കുറുവാ ദ്വീപ് താല്‍ക്കാലികമായി അടച്ചിട്ടതിനെ തുടർന്ന് ധാരാളം വിനോദ സഞ്ചാരികള്‍ നിരാശരായി മടങ്ങിയിരുന്നു. കൂടാതെ ദ്വീപ് തുറക്കാന്‍ വൈകുന്നത് സമീപത്തെ കച്ചവട സ്ഥാപനങ്ങളെയും, ഹോം സ്റ്റേകളെയും, കുടുംബശ്രീ ഹോട്ടലുകളെയും സാരമായി ബാധിച്ചിരുന്നു.

വയനാട്ടിലെ ഏറ്റവും പ്രശസ്ത നദിയായ കബനിയുടെ കൈവഴിയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ സമൂഹമാണ് കുറുവ ദ്വീപ്. 950 ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന നിരവധി ദ്വീപുകള്‍ ഇവിടെയുണ്ടെങ്കിലും മൂന്ന് ദ്വീപുകളില്‍ മാത്രമേ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളു.

ഇടതൂര്‍ന്ന വനങ്ങളുള്ള കുറുവാ ദ്വീപില്‍ അപൂര്‍വ്വയിനം പക്ഷികൾ, മൃഗങ്ങൾ എന്നിവയ്ക്ക് പുറമെ ഓര്‍ക്കിഡ് വര്‍ഗ്ഗത്തില്‍പ്പെട്ട നിരവധി പുഷ്പങ്ങളുമുണ്ട്. വനത്തിലുളളിലെ ജലാശയങ്ങള്‍, പാറക്കെട്ടുകള്‍, ചങ്ങാടത്തിലെ യാത്ര, പ്രദേശത്ത് നിന്ന് ലഭിക്കുന്ന നാടന്‍ വിഭവങ്ങള്‍ എന്നിവയും വിനോദ സഞ്ചാരികളെ ദ്വീപിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

Kuruvadweep,re openപ്രകൃതി സൗന്ദര്യത്താൽ സമ്പന്നമായ കുറുവാ ദ്വീപില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഓരോ വർഷവും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികൾക്ക് പുറമെ ധാരാളം വിദേശികളും ഇവിടം സന്ദർശിക്കാൻ എത്താറുണ്ട്.

2016 നവംബര്‍ മുതല്‍ 2017 ജൂണ്‍ വരെ കേരളം, തമിഴ്നാട്, കര്‍ണ്ണാടക, എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി വിനോദ സഞ്ചാരികൾ എത്തിയിരുന്നു. ഇപ്പോഴും ഇവിടെ വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും നദിയിലെ ജലനിരപ്പ് കുറയാത്തതിനാൽ ഇവിടേയ്ക്കുള്ള പ്രവേശനം ഇതുവരെ അനുവദിച്ചിട്ടില്ല.

നവംബറില്‍ ദ്വീപിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി റെയിന്‍ ഷെല്‍ട്ടര്‍ നിര്‍മ്മാണം, സി സി ടി വി ക്യാമറ സ്ഥാപിക്കല്‍, പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കല്ലുപാകല്‍, പാര്‍ക്കിംഗ് ഏരിയയില്‍ കൈവരി നിര്‍മ്മാണം തുടങ്ങിയ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. നദിയിലെ ജലനിരപ്പ് കുറഞ്ഞാലുടന്‍ തന്നെ പുതിയ ചങ്ങാട നിര്‍മ്മാണവും, നിലവില്‍ ഉള്ളതിന്റെ അറ്റകുറ്റപണികളും ആരംഭിക്കും.

Kuruvadweep,re openജൈവ വൈവിധ്യത്താൽ സമ്പന്നമായ ഈ ദ്വീപിലേക്കുള്ള സഞ്ചാരികളുടെ അനിയന്ത്രിതമായ ഒഴുക്ക് നിയന്ത്രിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കുറുവാ ദ്വീപിന്റെ സംരക്ഷണത്തിന് വനം വകുപ്പ് കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പ്രതിദിനം എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇവിടേക്കുള്ള സഞ്ചാരികളുടെ പ്രവേശനം ഓണ്‍ലൈന്‍ ആക്കണമെന്ന നിര്‍ദ്ദേശം ചെതലയം റെയ്ഞ്ച് ഓഫീസര്‍ സൗത്ത് വയനാട് ഡിഎഫ്ഒയ്ക്ക് സമര്‍പ്പിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ് നിലനിൽക്കില്ല: ഹൈക്കോടതി

UST Global

ആത്മഹത്യകള്‍ തടയാൻ യുഎസ്ടി ഗ്ലോബൽ സാങ്കേതികത്വം