Kuthiyottam , Attukal , Devasom minister, Pongala Kadakampally Surendran , child right commission,suo motu case , ADGP, R Sreelekha, social media, controversy, sunnath, crime, religion, belief, Attukal Devi Temple, Pongala, boys, children , rights,
in ,

ആറ്റുകാൽ കുത്തിയോട്ടം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: ആറ്റുകാൽ ദേവീക്ഷേത്രത്തിലെ ( Attukal Devi Temple ) കുത്തിയോട്ടത്തിനെതിരെ ( Kuthiyottam ) ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ബാല പീഡനം നടക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

എഡിജിപി ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് തന്റെ സ്വകാര്യ ബ്ലോഗില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഏഴു ദിവസം ക്ഷേത്രത്തിനുള്ളില്‍ കുട്ടികളെ വ്രതമെടുപ്പിച്ച് താമസിപ്പിക്കുന്നത് ജയിലിലടയ്ക്കുന്നതിനു തുല്യമാണെന്ന് ആര്‍ ശ്രീലേഖ ആരോപിച്ചിരുന്നു.

കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഈ ആചാരത്തോടുള്ള വിയോജിപ്പു പ്രകടിപ്പിക്കാന്‍ താന്‍ ഇത്തവണ ആറ്റുകാല്‍ പൊങ്കാല ഇടുന്നില്ലെന്നുമായിരുന്നു ബ്ലോഗിലെ ഉള്ളടക്കം.

ആ ബ്ലോഗ് പോസ്റ്റിന്റെ ചുവട് പിടിച്ച് വിവാദമുണ്ടായി. കുട്ടികളോടെന്നല്ല, ഏതൊരു മനുഷ്യനോടും രാഷ്ട്രീയത്തിന്റെ പേരിലായാലും വിശ്വാസത്തിന്റെ പേരിലായാലും കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണെന്ന് ഒരു പക്ഷം വാദിച്ചു.

എന്നാൽ കുത്തിയോട്ടമെന്ന ആചാരത്തിനൊപ്പം സുന്നത്തിനെതിരെയും ചേലാകർമ്മത്തിനെതിരെയും പ്രതികരിക്കാത്തതിനെ ചൊല്ലിയും മറ്റൊരു പക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചു.

ക്രിസ്തുമത വിശ്വാസികൾ പൊരിവെയിലില്‍ ചൊരിമണലിലൂടെ കുട്ടികളെ മുട്ടിലിഴയിപ്പിക്കുന്നതും എടുത്താല്‍ പൊങ്ങാത്ത കുരിശുമായി മല ചവിട്ടിക്കുന്നതുമൊക്കെ ചിലർ സമൂഹ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തിയാകുമ്പോള്‍ കുട്ടികളെ സന്യാസജീവിതത്തിനു വിട്ടുകൊള്ളാമെന്നു നേര്‍ച്ച നേരുന്ന മാതാപിതാക്കളുടെ ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗിനെ കുറിച്ചും മറ്റ് ചിലർ പരാമർശിച്ചു.

കാലം പുരോഗമിക്കുമ്പോഴും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ അനാചാരങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്ന വസ്തുതയാണ് ഇതോടെ ചർച്ച ചെയ്യപ്പെടുന്നത്.

Kuthiyottam , Attukal , child right commission,suo motu case , ADGP, R Sreelekha, social media, controversy, sunnath, crime, religion, belief, Attukal Devi Temple, Pongala, boys, children , rights,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sridevi's death , actress Sridevi , death, petition, reject, probe, Supreme Court, request, bench , Chief Justice ,Dipak Misra, Justice A.M. Khanwilkar ,Justice D.Y.Chandrachud ,plea ,senior counsel ,Vikas Singh, doubts, Sridevi ,funeral , updates, tricolour, final journey, cremation, red saree, lady superstar, actress, film stars, media

ശ്രീദേവിയ്ക്ക് രാജ്യം വിട ചൊല്ലി; ആരാധകലക്ഷം അന്ത്യാഞ്ജലി അര്‍പ്പിച്ചു

Cinema ,posters,  censorship certificate, category, women's commission, children, parents, scenes, films, theatre , posters, 

സിനിമാ പരസ്യങ്ങളില്‍ സെന്‍സര്‍ കാറ്റഗറി അച്ചടിക്കണം: വനിതാ കമ്മീഷന്‍