Kuthiyottam , Attukal , Devasom minister, Pongala Kadakampally Surendran , child right commission,suo motu case , ADGP, R Sreelekha, social media, controversy, sunnath, crime, religion, belief, Attukal Devi Temple, Pongala, boys, children , rights,
in ,

ആറ്റുകാലിലെ കുത്തിയോട്ടം: ദേവസ്വം മ​ന്ത്രി നയം വ്യക്തമാക്കി

തിരുവനന്തപുരം: ആറ്റുകാൽ ( Attukal ) ക്ഷേത്രത്തിലെ കുത്തിയോട്ടം ( Kuthiyottam ) വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി ( Devasom minister ) കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടമെന്ന ആചാരത്തെ വിവാദമാക്കേണ്ടെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി.

വർഷങ്ങളായി നടക്കുന്ന ആചാരമാണ് കുത്തിയോട്ടമെന്നും കുത്തിയോട്ടത്തിനെതിരെ ഇപ്പോൾ ചാടി വീഴേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷത്തേക്കാൾ ഭംഗിയായി കുത്തിയോട്ടം നടത്തുമെന്നും മന്ത്രി അറിയിച്ചു.

ആചാരത്തിൽ ബാലാവകാശ ലംഘനം നടക്കുന്നുണ്ടോ എന്ന് പരിശോധിച്ചു പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ നേരത്തെ നിലനിന്നിരുന്ന പല ആചാരങ്ങളും പിന്നീട് നിറുത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ദേവസ്വം മന്ത്രി ചൂണ്ടിക്കാട്ടി.

കുത്തിയോട്ടം വിവാദമായ സാഹചര്യത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. ആചാരത്തെ സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷ ശോഭ കോശി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.

ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന കുത്തിയോട്ട വഴിപാട് കുട്ടികള്‍ക്ക് ജയിലറകള്‍ക്ക് തുല്ല്യമാണെന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ തന്റെ ബ്ളോഗിലൂടെ വിമർശിച്ചിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

അതേസമയം, നാളെ നടക്കാനിരിക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായി. പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തജനങ്ങൾക്കായി വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 9.45-ന് ശുദ്ധപുണ്യാഹ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്ര തന്ത്രി തെക്കേടത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്ക് കൈമാറും. മേല്‍ശാന്തി ക്ഷേത്രത്തിലേക്കുള്ള നിവേദ്യങ്ങള്‍ ഒരുക്കുന്ന മടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീപകരും.

അതിനുശേഷം ദീപം സഹ മേല്‍ശാന്തിക്കു കൈമാറും. സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിലും അഗ്നി പകരുന്നതോടെ ഭക്തരുടെ പൊങ്കാലക്കലങ്ങളിലും അഗ്നി പകരും.

ഉച്ചയ്ക്ക് 2.30-ന് പൊങ്കാല നിവേദിക്കും. ഇതിലേക്കായി 55 സഹപൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രാങ്കണത്തില്‍ വ്രതമെടുത്തു കഴിയുന്ന ബാലന്മാരുടെ കുത്തിയോട്ടം രാത്രി 7.45-ന് ആരംഭിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Cinema ,posters,  censorship certificate, category, women's commission, children, parents, scenes, films, theatre , posters, 

സിനിമാ പരസ്യങ്ങളില്‍ സെന്‍സര്‍ കാറ്റഗറി അച്ചടിക്കണം: വനിതാ കമ്മീഷന്‍

Navigant , Navigant BPM India,Bhavani,office,inaugurated Navigant,expanded,operations, Thiruvananthapuram, Technopark, Bhavani building, employees,healthcare, financial services , technology practices, Dr Sashi Tharoor MP,

പ്രവർത്തനങ്ങൾ വിപുലീകരിച്ച് നാവിഗൻറ് ഇന്ത്യ: ടെക്നോപാർക്കിൽ പുതിയ കേന്ദ്രം