Kuttanad agriculture loan scam case , Kuttanad loan scam, new complaint, police, FIR, Kuttanad agriculture loan scam , arrest, father Thomas,   crime branch ,CB,  allegations , probe, fraud, NGO, agriculture loan fraud, Vijayakumaran Nair, investigation officer, NGO Kuttanad Vikasana Samithy , KVS,
in , ,

കുട്ടനാട് വായ്പാ കുംഭകോണം: മുഖ്യസൂത്രധാരനടക്കം 5 പേർ അറസ്റ്റിൽ; ഫാ. തോമസ് ഒളിവിൽ

കുട്ടനാട്: കുട്ടനാട് വായ്പാ കുംഭകോണക്കേസിൽ ( Kuttanad agriculture loan scam ) മുഖ്യസൂത്രധാരനടക്കം 5 പേർ പോലീസ് പിടിയിലായി. ഒരു കൊല്ലം സ്വദേശിയും 4 കിളിമാനൂർ സ്വദേശികളുമാണ് പിടിയിലായത്. തിരുവനന്തപുരത്തു നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മൂന്ന് പേരെ കൂടി പോലീസ് തിരയുകയാണ്. നടപടികൾ ശക്തമായതിനെ തുടർന്ന് കുട്ടനാട് വികസനസമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കൽ ഒളിവിൽപ്പോയി.

കുട്ടനാട് വികസന സമിതിയുടെ കാവാലം വില്ലേജ് സെക്രട്ടറിയായിരുന്ന അഡ്വ. റോജോ ജോസഫും ഒളിവിലാണ്. കുട്ടനാട് വികസന സമിതി ഓഫീസ് അടച്ചു പൂട്ടി. കൈനടി പോലീസ് രജിസ്റ്റര്‍ ചെയ്തതടക്കം 12 പരാതികളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ നടത്തിയ വായ്പത്തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസില്‍ ഫാദര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹർജി ജില്ലാ സെഷന്‍സ് കോടതി തള്ളിയതിനെ തുടർന്ന് ഫാദറിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം നടത്തുന്നതിനിടെയാണ് ഫാ. തോമസ് ഒളിവില്‍ പോയത്.

സ്വയം സഹായസംഘങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്‍കുന്ന കാര്‍ഷിക വായ്പകളുടെ മറവില്‍ കര്‍ഷകരുടെ പേരില്‍ വ്യാജ ഒപ്പിട്ടാണ് കുട്ടനാട്ടില്‍ കോടികളുടെ തട്ടിപ്പ് നടന്നത്.

വായ്പകള്‍ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് 250 കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ച തോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. ഇവര്‍ ബാങ്കുകളില്‍ അന്വേഷിച്ചപ്പോള്‍ തിരിച്ചറിയല്‍രേഖ പോലുമില്ലാതെ വ്യാജ ഒപ്പിട്ട് വായ്പ നല്‍കിയതെന്ന വിവരം ലഭിച്ചു.

കുട്ടനാട് വികസനസമിതി എക്സിക്യുട്ടീവ് ഡയറക്ടര്‍ കൂടിയായ ഫാ. തോമസ് പീലിയാനിക്കലിന്റെ ശുപാര്‍ശപ്രകാരമാണ് ബാങ്ക് വായ്പ അനുവദിച്ചതെന്നാണ് പരാതി.

വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും എന്‍.സി.പി നേതാവുമായ റോജോ ജോസഫ്, കര്‍ഷകസംഘം പ്രസിഡന്റ് കെ.ടി. ദേവസ്യ, കുട്ടനാട് വികസന സമിതി ജീവനക്കാരി ത്രേസ്യാമ്മ തുടങ്ങിയവരും കേസില്‍ പ്രതികളാണ്.

വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സിവില്‍ കേസായി പരിഗണിക്കണമെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. വിശ്വാസവഞ്ചനക്കും വ്യാജരേഖ ചമച്ച്‌ വായ്പ തട്ടിയതിനുമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി വി. വിജയകുമാരന്‍ നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

കനറാ ബാങ്ക് ആലപ്പുഴ ബോട്ട് ജെട്ടി ശാഖയില്‍ നിന്നു മാത്രം 186 ഗ്രൂപ്പുകള്‍ക്ക് വായ്പ അനുവദിച്ചിരുന്നു. ഇതില്‍ 54 ഗ്രൂപ്പുകളിലെ 250 പേര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് സൂചന. സാധാരണ അഞ്ചംഗങ്ങളുള്ള ഗ്രൂപ്പിന് അഞ്ചു ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്.

തനിക്കെതിരായ ആരോപണങ്ങള്‍ പീലിയാനിക്കല്‍ നിഷേധിച്ചിരുന്നു. അഡ്വ. റോജോ ജോസഫ് പറഞ്ഞ പ്രകാരമാണ് ശുപാര്‍ശ നല്‍കിയതെന്ന് ഫാ. തോമസ് പീലിയാനിക്കല്‍ അറിയിച്ചിരുന്നു.

2013-14 കാലയളവില്‍ കുട്ടനാട്ടിലെ ആയിരത്തോളം കര്‍ഷകര്‍ക്ക് പാട്ടക്കൃഷിക്കായി കാര്‍ഷിക വായ്പയ്ക്ക് ശുപാര്‍ശ നല്‍കിയെന്നത് ശരിയാണെന്നും എന്നാൽ തട്ടിപ്പിനെപ്പറ്റി അറിയില്ലെന്നും ഫാ. തോമസ് പീലിയാനിക്കല്‍ പറയുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Indore, baby, rape, murder, Madya pradesh,

ഇൻഡോറിൽ ബാലഹത്യ; രാജ്യത്തെ ഞെട്ടിച്ച് കൂടുതൽ പീഡന വാർത്തകൾ

London, gorilla, boy , zoo, video, viral, human being, cruelty, saved, calm, visitors,

മനുഷ്യരോളം ക്രൂരരല്ല മൃഗങ്ങൾ; തെളിവുമായി ഇതാ ഒരു ഗൊറില്ല സംഭവം കൂടി