കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പ്; ഫാദര്‍ തോമസ് പീലിയാനിക്കല്‍ റിമാന്റില്‍

കൊച്ചി: വൻ വിവാദമായ കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പ് കേസിലെ ( Kuttanad agriculture loan scam case ) പ്രതി ഫാദര്‍ തോമസ് പീലിയാനിക്കല്‍ റിമാന്റില്‍. കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന ഫാദര്‍ തോമസ് പീലിയാനിക്കലിനെ രാമങ്കരി കോടതി 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത് .

കേസിലെ പ്രധാന പ്രതിയും കുട്ടനാട് വികസന സമിതിയുടെ കാവാലം വില്ലേജ് സെക്രട്ടറിയുമായിരുന്ന അഡ്വ. റോജോ ജോസഫ് ഒളിവിലാണ്. കര്‍ഷകസംഘം പ്രസിഡന്റ് കെ.ടി. ദേവസ്യ, കുട്ടനാട് വികസന സമിതി ജീവനക്കാരി ത്രേസ്യാമ്മ തുടങ്ങിയവരും കേസില്‍ പ്രതികളാണ്.

ഇന്നലെ വൈകുന്നേരം നാലരയോടെയാണ് മാമ്പുഴക്കരയിലെ വികസന സമിതി ആഫീസില്‍ നിന്ന് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വിജയകുമാരന്‍ നായരുടെ നേതൃത്വത്തിലെ സംഘം ഫാദര്‍ പീലിയാനിക്കലിനെ അറസ്റ്റ് ചെയ്തിരുന്നു.

കുട്ടനാട്ടിലെ കര്‍ഷകരുടെ പേരില്‍ വ്യാജ രേഖ ചമച്ച്‌ കാര്‍ഷിക വായ്പ എടുത്തതാണ് കേസിന് ആധാരം. 14 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നെല്‍ കൃഷി കര്‍ഷക സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച്‌ അംഗങ്ങളുടെ അറിവോ സമ്മതമോ കൂടാതെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

കുട്ടനാട് വികസനസമിതി എക്സിക്യുട്ടീവ് ഡയറക്ടര്‍ കൂടിയായ ഫാ. തോമസ് പീലിയാനിക്കലിന്റെ ശുപാര്‍ശപ്രകാരമാണ് ബാങ്ക് വായ്പ അനുവദിച്ചതെന്നാണ് പരാതി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

lawyers, can't select, judges, Acting Chief Justice, HC, Rishikesh Roy , Antony Dominic , Justice , Justice PN Ravindran , contempt of court , petition, advocate, HC, Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic 

അഭിഭാഷകര്‍ക്ക് ജഡ്ജിമാരെ തിരഞ്ഞെടുക്കാനാകില്ല: ആക്ടിങ് ചീഫ് ജസ്റ്റിസ്

medical-engineering-rank-list-published

മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്, ഫാ​ർ​മ​സി: റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചു