Kuttippuram, explosive, PSP, found, investigation team, police, bomb squad, explosive, search, Thursday, bridge, Friday, Kuttippuram bridge, Five units , bomb squad ,leadership ,DIG Sparjan Kumar ,inspection,spot , mines ,bullets,detected,
in ,

കുറ്റിപ്പുറത്തെ ആയുധ ശേഖരം; രണ്ട് പി എസ് പികൾ കണ്ടെത്തി

മലപ്പുറം: ഇന്നലെ കുഴിബോംബുകളും വെടിയുണ്ടകളും കണ്ടെത്തിയ കുറ്റിപ്പുറത്ത് ( Kuttippuram )  ഇന്ന് നടന്ന വിശദമായ പരിശോധനയിൽ ആര്‍മി വാഹനങ്ങള്‍ ചതുപ്പില്‍ താഴ്ന്ന് പോകാതിരിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് പിയേഴ്‌സ് സ്റ്റീല്‍ പ്ലേറ്റുകൾ ( PSP ) കണ്ടെത്തി. മണലില്‍ മൂന്ന് അടി താഴ്ചയില്‍ നിന്നാണ് ഒരു പി.എസ്.പികൾ കണ്ടെത്തിയത്.

മറ്റൊരെണ്ണം വെള്ളത്തില്‍ താഴ്ന്ന നിലയിലായിരുന്നു. വെടിയുണ്ടകള്‍ കണ്ടെത്തിയ സ്ഥലത്തെ വെള്ളം വറ്റിച്ച് തിരച്ചില്‍ നടത്താനുള്ള ശ്രമം പാളിയതിനെ തുടർന്ന് പോലീസ് വെള്ളത്തിലിറങ്ങി പരിശോധന നടത്തിയാണ് പി.എസ്.പികൾ കണ്ടെടുത്തത്.

ഇൻറലിജന്‍സ് ഡി.ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം പേരടങ്ങിയ ബോംബ് സ്‌ക്വാഡും സ്ഥലത്ത് വിശദ പരിശോധന നടത്തി. കൂടാതെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലും ഇന്ന് പരിശോധന നടന്നു.

Kuttippuram, explosive, PSP, found, investigation team, police, bomb squad, explosive, search, Thursday, bridge, Friday, Kuttippuram bridge, Five units , bomb squad ,leadership ,DIG Sparjan Kumar ,inspection,spot , mines ,bullets,detected,

വെള്ളിയാഴ്ച്ച രാവിലെ ഒൻപത് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഉന്നത പോലീസുദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് ക്ലേമോര്‍ മൈനുകള്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച ഭാരതപ്പുഴയില്‍ നിന്ന് കുഴിബോംബുകളും വെടിയുണ്ടകളും കണ്ടെത്തിയത്.

ഇതിന്റെ ദുരൂഹത നീക്കുന്നതിനായി അന്വേഷണ സംഘം വിവിധയിടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്. മൈനുകള്‍ കണ്ടെടുത്ത കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നാണ് അഞ്ഞൂറിലധികം വെടിയുണ്ടകള്‍ ഉള്‍പ്പെടെയുള്ള ആയുധ സാമഗ്രികൾ ഇന്നലെ കണ്ടെത്തിയത്.

ഇവിടെ ഇനിയും ആയുധങ്ങള്‍ അവശേഷിക്കുന്നുണ്ടോ എന്നാണ് ഇന്ന് അന്വേഷണസംഘം അന്വേഷിച്ചത്. വ്യാഴാഴ്ച്ച പോലീസ് നടത്തിയ പരിശോധനയിൽ പുഴയിൽ നിന്ന് ചാക്കില്‍ കെട്ടിയ നിലയിലാണ് 500-ഓളം വെടിയുണ്ടകളും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തത്.

കുറ്റിപ്പുറത്തു നിന്നും കണ്ടെടുത്ത ക്ലേമോർ മൈനുകൾ പുൽഗാവ് ആയുധപ്പുരയിൽ നിന്നുള്ളവയാണെന്ന് ഇന്റലിജൻസ്‌ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ 41 സൈനിക ആയുധപ്പുരകളിൽ ഏറ്റവും വലുതാണ് പുൽഗാവിലെ ആയുധപ്പുര.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Romana water,drinking water , Kerala, European standards, water ,quality , quality of drinking water , improvement,European level,purity, Shashi Tharoor, minaral water brand, zero waste,

യൂറോപ്യൻ നിലവാരമുള്ള കുടിവെള്ളം ഇനി കേരളത്തിലും ലഭ്യം

islands, tourism, world, resorts, beach, sea, sea water, view, nature, tourists, travel, bali, capri, italy, fiji, hilton, moorea, jamaica, maldives, mauritius,

മികച്ച കടൽക്കാഴ്ചകൾ തേടുന്ന സഞ്ചാരികൾക്കായി ഇതാ ചില സുന്ദര ദ്വീപുകൾ