Malappuram national high way survey, protest , local people,  proceedings, NH survey, huge protests,  Sudhakaran , G Sudhakaran, national highway, Vayalkkili, Keezhaattoor, kerala assembly, chief minister,Delhi,  incumbent minister ,public works, Government , Kerala,Kuttippuram, national highway, land acquisition, protest, police, highway action committee, CR Neelakandan
in ,

കുറ്റിപ്പുറം ദേശീയപാത വി​ക​സന സ​ർ​വേ; ബഹുജന പ്രതിഷേധത്തിൽ സംഘർഷം

മലപ്പുറം: ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കാനുള്ള സർവേക്കെതിരെ കുറ്റിപ്പുറത്ത് ( Kuttippuram ) നടന്ന ബഹുജന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഭൂമി നഷ്ടമാകുന്നവരും ഹൈവേ ആക്ഷൻ കമ്മിറ്റിയുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

പരിസ്ഥിതി പ്രവര്‍ത്തകനും എഎപി സംസ്ഥാന കണ്‍വീനറുമായ സി.ആർ നീലകണ്ഠൻ അടക്കമുള്ള സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വന്നെത്തിയ പ്രതിഷേധക്കാരെ പോലീസ് തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സമരക്കാർ റോഡ് ഉപരോധിച്ചു.

ദേശീയപാതയുടെ വീതി 30 മീറ്ററായി പരിമിതപ്പെടുത്തണമെന്ന ആവശ്യം സമരക്കാർ ആവർത്തിച്ചു. റോഡിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിശ്ചയിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

ദേശീയപാത വികസനത്തിനായി 30 മീറ്റര്‍ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്നും എന്നാല്‍ 45 മീറ്റര്‍ ഏറ്റെടുക്കാനുള്ള ദേശീയ പാത അതോറിറ്റിയുടെ നീക്കം അനുവദിക്കില്ലെന്നുമാണ് നാട്ടുകാര്‍ വ്യക്തമാക്കിയത്.

45 മീറ്റര്‍ ഏറ്റെടുത്താല്‍ തങ്ങളുടെ കിടപ്പാടം നഷ്ടമാകുന്ന സാഹചര്യമുണ്ടാകുമെന്നും അതിനാൽ ഇത് അനുവദിക്കില്ലെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത നാട്ടുകാര്‍ അറിയിച്ചു.

ഡെപ്യൂട്ടി കലക്ടർ എൽ ആൻഡ് എ (എൻ.എച്ച്) ഡോ. അരുണിന്‍റെ നേതൃത്വത്തിൽ ദേശീയപാതക്ക് സ്ഥലമേറ്റെടുക്കാനുള്ള സർവേ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് തിങ്കളാഴ്ച്ച രാവിലെ ആരംഭിച്ചിരുന്നു.

പ്രതിഷേധമുണ്ടാകുമെന്ന സൂചനകളെ തുടർന്ന് വൻ സുരക്ഷാ സന്നാഹങ്ങൾ പ്രദേശത്ത് ക്രമീകരിച്ചിരുന്നു. കുറ്റിപ്പുറം പാലം മുതൽ ജില്ല അതിർത്തിയായ ഇടിമൂഴിക്കൽ വരെയുള്ള ഭാഗങ്ങളിലെ തടയാനുള്ള സമര സമിതിയുടെ നീക്കത്തെ പ്രതിരോധിക്കാനായി നാലിടങ്ങളിൽ പോലീസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്.

ഇതിന് പുറമെ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് യൂണിറ്റ് പോലീസ്, ഫയർഫോഴ്സ്, ക്രെയിൻ എന്നിവ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ കുറ്റിപ്പുറത്തേക്കുള്ള യാത്രക്കാരെയും വാഹനങ്ങളെയും കർശന പരിശോധന നടത്തിയ ശേഷമാണ് കടത്തി വിടുന്നത്.

2009, 2011, 2013 വർഷങ്ങളിൽ 3എ വിജ്ഞാപനം ഇറക്കിയെങ്കിലും ജനകീയ സമരം നടന്ന മലപ്പുറത്ത് സർവേ നടപടികൾ നേരത്തെ ഉപേക്ഷിച്ചിരുന്നു. ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കാനായി ജില്ലയിൽ 243.9 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Divya , Divya S Iyer , land, revenue minister, Sabarinathan ,  sub collector , K S Sabarinathan MLA, husband , alleged , discrepancy , complaint, filed, Varkala MLA ,A V Joy , encroach

ദിവ്യ എസ് അയ്യരുടെ നടപടി റദ്ദാക്കണമെന്ന് റവന്യൂ മന്ത്രി; വിവാദത്തിനെതിരെ ശബരി

weekly-cartoon-hakus-manasa-vacha-march-19-2018

കീഴാറ്റൂരിലെ വയൽക്കിളികൾ