in ,

കെവിഎം ആശുപത്രി സമരം; സ്വകാര്യ നേഴ്‌സുമാർ സംസ്ഥാനതല പണിമുടക്കിലേക്ക്

ആലപ്പുഴ: ചേർത്തല കെവിഎം ആശുപത്രിയിലെ ( KVM hospital ) സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് യുഎൻഎ ( UNA ) സംസ്ഥാന വ്യാപക പണിമുടക്കൽ സമരത്തിലേക്ക്.

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഫെബ്രുവരി ആദ്യവാരം മുതൽ സംസ്ഥാന വ്യാപകമായി പണിമുടക്കു സമരം നടത്തുമെന്ന് അറിയിച്ചു. ചേർത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീർപ്പാക്കാത്തതിനെ തുടർന്നാണ് ശക്തമായ പ്രതിഷേധത്തിന് നഴ്സുമാർ ഒരുങ്ങുന്നത്.

എന്നാൽ സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കില്ല. കെവിഎം ആശുപത്രിയില്‍ കഴിഞ്ഞ 154 ദിവസമായി തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.

2013-ലെ മിനിമം വേതനം പോലും നൽകാൻ തയ്യാറാകാത്ത കെ വി എം മാനേജ്‌മെന്റ് സർക്കാരിന്റെ വാക്കുകൾ ധിക്കരിച്ച് നഴ്സുമാർക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചിരുന്നതായി സമരക്കാർ ആരോപിച്ചു.

12 മുതൽ 16 മണിക്കൂർ വരെ ആണ് ഇവിടെ നേഴ്‌സുമാർ ജോലി ചെയ്യുന്നതെന്നും ഇ എസ് ഐ, പി എഫ് തുടങ്ങിയ നിയമാനുസൃതമായ ആനുകൂല്യങ്ങൾ ഇതുവരെ കെ വി എം മാനേജ്‌മെന്റ് നടപ്പാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.

അവകാശങ്ങൾ ആവശ്യപ്പെട്ട നഴ്സുമാരെ പുറത്താക്കിക്കൊണ്ടാണ് കെ വി എം മാനേജ്‌മെന്റ് പ്രതികരിച്ചതെന്നും ഇത്തരത്തിൽ ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്ന മാനേജ്മെന്റിനെ നിലക്ക് നിർത്താൻ സർക്കാർ തയ്യാറാകണമെന്നും യുഎൻഎ ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം സംസ്ഥാന വ്യാപകമായ പണിമുടക്ക് സമരം അല്ലാതെ മറ്റൊരു മാർഗവും തങ്ങളുടെ മുന്നിൽ ഇല്ലെന്നും തെരുവിൽ കിടക്കുന്ന തങ്ങടെ സഹോദരങ്ങൾക്ക് വേണ്ടി കേരളത്തിലെ നഴ്സുമാർ തെരുവിലേക്ക് ഇറങ്ങുമെന്നും യുഎൻഎ വക്താക്കൾ അറിയിച്ചു.

154 ദിവസമായി കെവിഎം ആശുപത്രിയില്‍ നഴ്സുമാരുടെ സമരം തുടരുകയാണ്. 110 നഴ്സുമാരാണ് കെവിഎമ്മിലെ സമരത്തിൽ പങ്കെടുക്കുന്നത്. മിനിമം വേതനം നൽകണമെന്ന സർക്കാർ ഉത്തരവ് ഇതുവരെ കെവിഎം ആശുപത്രിയിൽ നടപ്പാക്കിയിട്ടില്ലെന്നാണ് സമരക്കാരുടെ പ്രധാന പരാതി.

കൂടാതെ തുടർച്ചയായി 12 മണിക്കൂറിൽ കൂടുതൽ നഴ്സുമാരെ ജോലി ചെയ്യിപ്പിക്കുന്നത് ഒഴിവാക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. ധനമന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയിൽ‌ നടന്ന ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ മാനേജ്മെന്റ് ഇറങ്ങിപ്പോയതിനെ തുടർന്നാണ് സമരം നീണ്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Kangri, Kashmir, winter, heaters, warm, Electric Heaters,  traditional fire pot , helps ,people ,modern appliances, , livelihood, Kashmiris , chilling winter cold, an earthen bowl ,woven wicker basket,temperatures , pheran, cold, kanger ,overgarment ,mobile heater,

കാലങ്ങൾ അതിജീവിച്ച കാശ്മീരിന്റെ സ്വന്തം കാൻഗ്രി

Indian Bin Laden, arrested, terrorist, Qureshi, NIA, most wanted Terrorist, encounter, blasts, terrorism, SIMI, Vagamon, Kerala, India', serial blasts , Gujarat , 2008,  56 people , killed, Delhi Police , Monday,Abdul Subhan Qureshi,  software engineer, Ghazipur , police, Republic Day celebrations ,

ഇന്ത്യൻ ബിന്‍ ലാദനെന്ന കൊടുംഭീകരനെ ഡല്‍ഹി പോലീസ് പിടികൂടി