in ,

കെവിഎം സമരം: നഴ്സുമാരുടെ ഉപരോധത്താൽ ദേശീയ പാതയിൽ ഗതാഗതസ്തംഭനം

ആലപ്പുഴ: സംസ്ഥാനത്തെ സ്വകാര്യ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ( UNA ) നേതൃത്വത്തില്‍ കെവിഎം ( KVM ) ആശുപത്രിക്ക് മുന്നില്‍ പ്രകടനം നടത്തിയ നഴ്സുമാര്‍ ദേശീയപാത ഉപരോധിച്ചതിനെ തുടര്‍ന്ന് എറണാകുളം-ആലപ്പുഴ റോഡില്‍ രൂക്ഷമായ ഗതാഗത തടസ്സമുണ്ടായി. ഭൂമിയിലെ മാലാഖമാർ മൂലമുണ്ടായ ഗതാഗതസ്തംഭനത്താൽ യാത്രക്കാർ വലഞ്ഞു.

ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ നഴ്സുമാർ പ്രതിഷേധ സമരം നടത്തിയത്. എറണാകുളം -ആലപ്പുഴ റോഡില്‍ ഗതാഗത തടസ്സത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇടറോഡുകള്‍ വഴി ഗതാഗതം തിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ഗതാഗതസ്തംഭനം അവസാനിച്ചത്.

ചേര്‍ത്തലയിലെ കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ആറു മാസത്തിലധികം പിന്നിട്ടിട്ടും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി നഴ്സുമാര്‍ ഇന്ന് സൂചനാ പണിമുടക്ക് ആരംഭിച്ചത്.

ദേശീയപാത ഉപരോധിച്ച നഴ്സുമാര്‍ ചേര്‍ത്തല എക്സ്റേ ജംഗ്ഷന്‍ വരെ പ്രകടനം നടത്തിയതോടെയാണ് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ദേശീയപാത ഉപരോധത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് നഴ്സുമാര്‍ക്ക് പരുക്കേറ്റിരുന്നു.

ജില്ലാ ഭരണകൂടം ഇടപെട്ട് കെവിഎം ആശുപത്രിയിലെ നഴ്സുമാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നും ഇല്ലെങ്കില്‍ ഇന്ന് അര്‍ദ്ധരാത്രിമുതല്‍ അനിശ്ചിതകാല സമരം സംസ്ഥാനവ്യാപകമായി ആരംഭിക്കുമെന്നും യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ അറിയിച്ചു.

നഴ്സുമാര്‍ക്ക് മിനിമം കൂലി നല്‍കുന്ന ഷിഫ്റ്റ് സമ്പ്രദായം പുനക്രമീകരിക്കുക, പിരിച്ചു വിട്ട രണ്ട് നഴ്സുമാരെ തിരിച്ചെടുക്കുക എന്നിവയാണ് കെവിഎം ആശുപത്രിയിലെ സമരത്തില്‍ നഴ്സുമാരുടെ പ്രധാന ആവശ്യങ്ങള്‍.

കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി സുജനപാലിന്റെ നിരാഹാരസമരം ഒരാഴ്ച പിന്നിട്ടതോടെ അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി മോശമായി.

അതേസമയം, നഴ്സുമാരുടെ സമരം അന്യായമാണെന്നും സമരം ചെയ്യുന്ന മുഴുവന്‍ നഴ്സുമാരേയും തിരിച്ചെടുത്തുകൊണ്ടുള്ള ഒത്തുതീര്‍പ്പ് അസാധ്യമാണെന്നും കെവിഎം ആശുപത്രി മാനേജ്മെന്റ് വീണ്ടും വ്യക്തമാക്കി.

ഈ മാസം തന്നെ രണ്ടുതവണ സംസ്ഥാന തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാൽ മാനേജ്മെന്റ് കടുംപിടുത്തം തുടര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപക സമരം ആരംഭിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Google, Reply , messages , auto reply system, AI, Area 120 , experimental product lab , text, robot ,chat, friends ,constant communication obligations , WhatsApp, Facebook,text messages,n AI-based auto-reply system,Hangouts , Allo, ,Facebook Messenger, Android Messages, Skype, Twitter , Slack, calendar,information, holiday, automatically checking, incoming messages,

സന്ദേശമയച്ചു മടുത്തുവോ? റിപ്ലൈ സംവിധാനവുമായി ഗൂഗിൾ ഉടനെത്തും

യുഎസ് ടി ഗ്ലോബലിന് ടോപ് എംപ്ലോയേഴ്സ് ഓഫ് യുഎസ്എ 2018 അംഗീകാരം