തൊഴിൽ നിയമങ്ങൾ തൊഴിൽ മേഖലയുടെ സംരക്ഷണത്തിനാകണം: മന്ത്രി ടി.പി. രാമകൃഷ്ണൻ

Labour law , T. P. Ramakrishnan , Minister, Labour and Excise,LDF ,

തിരുവനന്തപുരം: തൊഴിൽ നിയമങ്ങളുടെ ( Labour law ) പ്രയോഗം തൊഴിൽ മേഖലയുടെ സംരക്ഷണത്തിനാകണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻറ് എംപ്ലോയ്‌മെൻറിന്റെ അഭിമുഖ്യത്തിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ‘തൊഴിൽ നയം: കാഴ്ചപ്പാടും ദൗത്യവും’ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളി വിരുദ്ധ സമീപനം കേരളത്തിൽ അനുവദിക്കില്ലെന്നും തൊഴിൽ സുരക്ഷിതത്വവും, തൊഴിലാളികളുടെ അവകാശങ്ങളും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തണമെന്നത് സർക്കാരിന്റെ പ്രതിബദ്ധതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന വികസനത്തിൽ തൊഴിൽമേഖലയ്ക്ക് അതിപ്രധാന പങ്ക് വഹിക്കാനുണ്ടെന്നും എന്നാൽ തർക്കങ്ങൾ നിറഞ്ഞ തൊഴിൽമേഖല വികസനത്തിന്റെ ചൂണ്ടുപലകയല്ലെന്നും മന്ത്രി സൂചിപ്പിച്ചു.

തൊഴിൽ സൗഹൃദ, നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിൽ അടിസ്ഥാനശിലയായി തൊഴിൽവകുപ്പിന് പ്രവർത്തിക്കാനാകണമെന്നും സംതൃപ്തമായ അന്തരീക്ഷം കേരളത്തിൽ ഉറപ്പാക്കാനും സംഘർഷങ്ങൾ പരമാവധി ഒഴിവാക്കാനും പരിഹരിക്കാനും ശ്രമം നടത്തുമെന്നും ഇതിൽ അധിഷ്ഠിതമായാണ് തൊഴിൽ നയം രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൊഴിലാളി-തൊഴിലുടമാ ബന്ധവും സുദൃഢമാകണമെന്നും കേരളവികസനത്തിൽ തൊഴിൽമേഖലയുടെ പങ്ക് ഊട്ടിയുറപ്പിക്കുന്നതിനും നൈപുണ്യം വികസിപ്പിക്കുന്നതിനും വ്യാവസായിക പരിശീലന പദ്ധതി ആധുനികവത്കരിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിൽനയം ഊന്നൽ നൽകുമെന്നും മന്ത്രി വെളിപ്പെടുത്തി.

ചെയ്യാത്ത ജോലിക്ക് കൂലി, അമിതകൂലി, യൂണിയനുകൾ തൊഴിലാളികളെ സെപ്ലെ ചെയ്യുന്ന അവസ്ഥ എന്നിവ അവസാനിപ്പിക്കാനായി എന്നും 23 മേഖലകളിൽ ഇതിനകം മിനിമം കൂലി പുതുക്കി നിശ്ചയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

എന്താണ് അർഹതപ്പെട്ട കൂലി, മറ്റ് ആനുകൂല്യങ്ങൾ എന്ത്, അതെങ്ങനെ ലഭിക്കും തുടങ്ങിയ വിവരങ്ങൾ തൊഴിലാളികളെയും തൊഴിലുടമകളെയും സംഘടനകളേയും ബോധവത്കരിക്കേണ്ടതും വകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്നും അതിനായി തൊഴിൽ വകുപ്പ് ഓഫീസുകൾ തൊഴിലാളി സൗഹൃദമാകണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കിലെ ചെയർമാൻ വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ മുഖ്യപ്രഭാഷണം നടത്തി. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ കൺസൾട്ടൻറ് എ.വി. ജോസ് ആശംസയർപ്പിച്ചു.

ലേബർ കമ്മീഷണർ എ. അലക്‌സാണ്ടർ സ്വാഗതവും കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എം. ഷജീന നന്ദിയും പറഞ്ഞു. കോവളം കെ.ജെ.ജെ.എം ആനിമേഷൻ സെൻററിൽ നടക്കുന്ന രണ്ടുദിവസത്തെ ശിൽപശാല ശനിയാഴ്ചയും തുടരും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Deepa Nishanth, BJP  IT cell member,arrest, facebook , post, police station bail,

സമൂഹമാധ്യമത്തിൽ ദീപാ നിശാന്തിന് ഭീഷണി; ബിജെപി ഐടി സെല്‍ അംഗം കൂടി അറസ്റ്റിലായി

molecular lab , Kozhikode Medical College, 1.20 crore rupees, KK Shylaja, health minister, 

മോളിക്യുലാര്‍ ലാബ്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് 1.20 കോടി രൂപ അനുവദിച്ചു