in ,

ക്വാറം തികയാത്തതിന് വിശദീകരണവുമായി കാനവും മേഴ്സിക്കുട്ടിയമ്മയും

തിരുവനന്തപുരം: വെള്ളിയാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ക്വാറം തികയാത്തതിനെ തുടര്‍ന്ന് പിരിഞ്ഞ ( lack of quorum ) അത്യപൂർവ സംഭവത്തിന് വിശദീകരണവുമായി കാനം ഉൾപ്പെടെയുള്ള കൂടുതൽ പ്രമുഖർ രംഗത്തെത്തി.

ക്വാറം തികയാത്തതിനെ തുടര്‍ന്ന് മന്ത്രിസഭാ യോഗം പിരിഞ്ഞതിൽ അസ്വാഭാവികതയില്ലെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷമായിരുന്നെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. അത്യാവശ്യ പരിപാടിക്ക് പോകാന്‍ മുഖ്യമന്ത്രി അനുവാദം നല്‍കിയിരുന്നതായും യോഗത്തില്‍ പങ്കെടുക്കാത്തതില്‍ ഖേദമുണ്ടെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.

ഓര്‍ഡിനന്‍സുകള്‍ പുനഃസ്ഥാപിക്കാനായി വെള്ളിയാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ പത്തൊന്‍പത് മന്ത്രിമാരില്‍ വെറും 6 പേര്‍ മാത്രമാണ് പങ്കെടുത്തത്. സി.പി.എം സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത എ.കെ. ബാലന്‍, തോമസ് ഐസക്, എം.എം. മണി, ടി.പി. രാമകൃഷണന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി മന്ത്രിമാര്‍. സി.പി.എമ്മിലെ അഞ്ച് പേർക്ക് പുറമെ ജെ.ഡി.എസ് പ്രതിനിധി മാത്യു ടി. തോമസും യോഗത്തിൽ പങ്കെടുത്തിരുന്നു.

നിയമസഭാ സമ്മേളനം അവസാനിച്ച ശേഷം ബുധനാഴ്ച വൈകുന്നേരം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇന്നലെ വീണ്ടും യോഗം ചേരാനായി നിശ്ചയിച്ചത്. എന്നാൽ അപ്പോഴേക്കും മിക്ക മന്ത്രിമാരും മുന്‍കൂട്ടി പരിപാടികള്‍ നിശ്ചയിച്ച്‌ കഴിഞ്ഞിരുന്നു.

സി.പി.ഐ വയനാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ പാര്‍ട്ടിയുടെ നാല് മന്ത്രിമാരും അസൗകര്യം അറിയിച്ചിരുന്നു. ജി. സുധാകരന്‍ ആലപ്പുഴയിലും ജെ. മേഴ്സിക്കുട്ടി അമ്മ കുണ്ടറയിലും കെ.കെ. ശൈലജ കണ്ണൂരിലും കെ.ടി. ജലീല്‍ മലപ്പുറത്തും എ.കെ. ശശീന്ദ്രന്‍ കോഴിക്കോട്ടും കടന്നപ്പള്ളി രാമചന്ദ്രന്‍ എറണാകുളത്തും എ.സി. മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ തൃശൂരിലുമായിരുന്നു.

മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത ശേഷം മന്ത്രി രവീന്ദ്രനാഥ് തൃശൂരിലെ പരിപാടിയിൽ പങ്കെടുക്കുവാനായി യാത്ര തിരിച്ചിരുന്നു. ക്വാറം തികയാതെ യോഗം പിരിയേണ്ടി വരുന്ന അത്യപൂര്‍വ്വ സംഭവമാണ് ഇന്നലെ അരങ്ങേറിയത്.

ക്വോറം തികയണമെങ്കില്‍ മൊത്തം എണ്ണത്തിന്റെ മൂന്നിലൊന്ന് വേണമെന്നിരിക്കെ ക്വാറം തികയാത്തതിനെ തുടര്‍ന്ന് യോഗം പിരിയുകയായിരുന്നു. ഓര്‍ഡിനന്‍സ് പരിഗണിക്കാനായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. 19 ഓര്‍ഡിനന്‍സുകള്‍ ഉണ്ടായിരുന്നതില്‍ 17 എണ്ണമാണ് പുന:സ്ഥാപിക്കേണ്ടത്.

ഭരണഘടനാ വ്യവസ്ഥയനുസരിച്ച്‌ കാബിനറ്റ് തീരുമാനം ഭൂരിപക്ഷ തീരുമാനപ്രകാരമാകണം. ഭൂരിപക്ഷമില്ലാതെ തീരുമാനമെടുക്കേണ്ടി വന്നാല്‍ ഭൂരിപക്ഷമുള്ള യോഗത്തില്‍ അവതരിപ്പിച്ച്‌ പാസാക്കണം. ഭൂരിപക്ഷമില്ലാത്ത യോഗം ഓര്‍ഡിനന്‍സ് ഇറക്കാന്‍ അനുമതി നല്‍കിയാല്‍ വേണമെങ്കില്‍ ഗവര്‍ണര്‍ക്ക് അത് തള്ളിക്കളയാം.

മന്ത്രിസഭയില്‍ ക്വാറം എത്രയെന്ന് ഭരണഘടന പറയുന്നില്ലെങ്കിലും ഭരണഘടന ആധാരമാക്കുന്ന ബ്രിട്ടണിലെ കൗണ്‍സില്‍ ഒഫ് പ്രിസീഡിയം റൂള്‍സിലെ ചട്ടം 20 അനുസരിച്ച്‌ മന്ത്രിസഭയില്‍ മൂന്നിലൊന്ന് അംഗങ്ങളെങ്കിലും ഇല്ലെങ്കില്‍ ക്വാറം തികഞ്ഞതായി കണക്കാക്കാനാവില്ല.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sree sakthi paper mill, waste, pollution, Periyar, health hazards, nuisance, petition, factory, chemicals, report, collector, meeting, chalakudy puzha

ശ്രീശക്തി പേപ്പര്‍ മില്ലിലെ മാലിന്യ കൂമ്പാരം അധികൃതർ പരിശോധിച്ചു

Binoy , Kodiyeri , issue, case, settlement, discussion, UAE, travel ban, Dubai company, complaint, Kodiyeri Balakrishnan, CPM, Jazz tourism, airport, Binoy, Binoy kodiyeri, kerala assembly, opposition, speaker, CM, notice, kodiyeri, kerala assembly, opposition, allegation, CPI, Kodiyeri Balakrishnan, Chief minister, Pinarayi,

ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോർട്ട്