Lactalis, baby milk,global recall,salmonella fears, melamine French baby milk formula maker , product, salmonella contamination, Health authorities , France ,infants ,sick ,exports,countries , Britain, China, Pakistan, Bangladesh ,Sudan,baby milk powder products , Milumel, Picot and Celi brands,Company spokesman ,Michel Nalet ,
in , ,

ബാക്ടീരിയ ബാധിച്ചു; ലാക്ടാലിസ് ബേബി മിൽക്ക് പിൻവലിച്ചു

പാരീസ്: ഫ്രാൻസിലെ പ്രമുഖ ബേബി മിൽക്ക് നിർമ്മാതാക്കളായ ലാക്ടാലിസ് (Lactalis) തങ്ങളുടെ ഉത്പന്നത്തെ ആഗോളതലത്തിൽ പിൻവലിച്ചു. സാൽമൊണേല്ല എന്ന ബാക്ടീരിയ ബാധിച്ചു എന്ന സംശയത്തെ തുടർന്നാണ് അടിയന്തര നടപടി സ്വീകരിക്കുവാൻ അധികൃതർ നിർബന്ധിതരായത്.

ഡിസംബറിന്റെ തുടക്കത്തിൽ 26 കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായെന്ന് ഫ്രാൻസ് ആരോഗ്യ വകുപ്പ് അധികൃതരുടെ കണ്ടെത്തലോടെയാണ് ഉത്പന്നങ്ങൾ പിൻവലിക്കാൻ അവർ നിർബന്ധിതരായത്.
പിൻവലിക്കൽ നടപടി നിർമ്മാണത്തെയും ബ്രിട്ടൻ, ചൈന,പാക്കിസ്ഥാൻ,ബംഗ്ലാദേശ്, സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെയും സാരമായി ബാധിക്കും.

മിലുമെൽ, പിക്കോട്ട്, സെലി എന്നീ ബ്രാൻഡുകളിൽ ആഗോളതലത്തിൽ നൂറിലധികം ഉത്പന്നങ്ങളാണ് കമ്പനി തയ്യാറാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാലുത്പന്ന നിർമ്മാണ കേന്ദ്രങ്ങളിലൊന്നാണ് ലാക്ടാലിസ്.

ഏകദേശം 7000 ടണ്ണോളം ഉത്പാദനത്തെ പ്രശ്നം ബാധിച്ചതായി കണക്കാക്കുന്നതെന്നും എന്നാൽ ഇപ്പോൾ വിപണിയിൽ എത്രത്തോളം ഉത്പന്നങ്ങൾ അവശേഷിക്കുന്നു എന്നോ എത്രത്തോളം വിറ്റഴിഞ്ഞെന്നോ തങ്ങൾക്ക് വ്യക്തമാക്കാൻ സാധിക്കുകയില്ലെന്നും കമ്പനിയുടെ വക്താവ് മൈക്കിൾ നാലേറ്റ് പറയുന്നു.

നോർത്ത് വെസ്റ്റ് ഫ്രാൻസിലെ ക്രയോൺ നഗരത്തിലുള്ള തങ്ങളുടെ ഫാക്ടറിയിൽ പാൽപ്പൊടി ഉണ്ടാക്കുന്നതിനിടയിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായിരിക്കുന്നതെന്ന സംശയത്തിലാണ് കമ്പനി അധികൃതർ. ഫെബ്രുവരി മുതൽ ഇവിടെ നിർമ്മിതമായ എല്ലാ ഉത്പന്നങ്ങളുമാണ് പൂർണമായും പിൻവലിച്ചിരിക്കുന്നത്.

കൂടാതെ ഫാക്ടറി ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടു കഴിഞ്ഞു.
ആറ് വയസ്സിന് താഴെയുള്ള 20 കുട്ടികൾ അസുഖം നേരിടുകയും തുടർന്നുള്ള ലാക്ടാലിസിന്റെ പിൻവലിക്കൽ നടപടി ആരോഗ്യ രംഗത്ത് ഭീതി ജനിപ്പിച്ചിരിക്കുകയാണ്.

എന്നാൽ പരിമിതമായ സമയത്തിനുള്ളിൽ അവർ സ്വീകരിച്ച പിൻവലിക്കൽ നടപടി പൂർണമായും പ്രാവർത്തികമാക്കുവാൻ സാധിക്കില്ലെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. കാർഷിക മൃഗങ്ങളിൽ നിന്നുമുള്ള ബാക്ടീരിയ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ദോഷകരമായി ഭവിക്കും.
ഭക്ഷ്യ വിഷബാധ, അതിസാരം, മനം പിരട്ടൽ എന്നിങ്ങനെയുള്ള അസ്വാസ്ഥ്യങ്ങൾ സാൽമൊണേല്ല മൂലം രൂപപ്പെടുന്നു. കൂടാതെ ഇവ ഡീഹൈഡ്രേഷനും കാരണമാകുന്നു.

2008-ലും ആരോഗ്യ രംഗത്ത് പാലുത്പന്ന നിർമ്മാതാക്കൾ ഭീതി പടർത്തിയിരുന്നു. അന്ന് ആറ് കുഞ്ഞുങ്ങളുടെ മരണത്തിനും 300000 പേരിൽ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. ചൈനീസ് നിർമാതാക്കൾ തങ്ങളുടെ ഉത്പന്നങ്ങളിൽ മെലാമൈൻ ചേർത്തതാണ് അന്നത്തെ പ്രശ്നങ്ങൾക്ക് കാരണമായത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ചീഫ് ജസ്റ്റിസ് വിമര്‍ശിച്ച രാജീവ് ധവാന്‍ അഭിഭാഷകവൃത്തി അവസാനിപ്പിച്ചു

children,smartphones , bedtime,raise, BMI, Researchers , technology , less sleep, poorer sleep quality, , TV,cell phones, bed,high, body mass indexes , play games , study,,parents ,kids,technology, sleep habits, Penn State College of Medicine, , Researcher Caitlyn Fuller ,development, ,learning , connection, screen time ,

കുട്ടികളുടെ സ്മാർട്ഫോൺ ഉപയോഗം വില്ലനാകുമ്പോൾ