ടെക്നോപാര്‍ക്കില്‍ ലാക്ടേഷന്‍ പോഡ് 

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത്  മൂന്ന് മലയാളി വനിതാ സംരംഭകര്‍ ചേര്‍ന്ന് തുടക്കമിട്ട ഐ ലവ് 9 മന്ത്സ് (ഐഎല്‍9) എന്ന മാതൃത്വ പരിരക്ഷാ സ്റ്റാര്‍ട്ടപിന്‍റെ ആദ്യ ലാക്ടേഷന്‍ പോഡ്  [ lactation pod ] ടെക്നോപാര്‍ക്കില്‍ കെഎസ്യുഎം സിഇഒ ഡോ സജി ഗോപിനാഥ്, ഇ-വൈറ്റ് ടെക്നോളജീസ് പ്രസിഡന്‍റും 3ഇ സൊലൂഷന്‍സ് ഡയറക്ടറുമായ ടീന ജയിംസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

നേരത്തെ പുറത്തിറക്കിയ മൊബൈല്‍ ആപ്പിനു  പിന്നാലെ  ഡൊമേഷ്യോ എന്ന് പേരില്‍ മുലയൂട്ടല്‍ ബൂത്തും ‘സഹോദരി’ എന്ന പേരില്‍ പരിശീലനം ലഭിച്ച ശുശ്രൂഷകരുമാണ് പോഡ്-ന്‍റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ളത്.

മുലയൂട്ടല്‍ ബൂത്തില്‍ ഡോക്ടറുടെ സേവനത്തിനു പുറമെ  അവശ്യം വേണ്ട മെഡിക്കല്‍ പരിശോധനയും നടത്തും. ടെക്നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിംഗിലെ താഴത്തെ നിലയിലാണ് പോഡ് പ്രവര്‍ത്തിക്കുക.

ഉദ്ഘാടന ചടങ്ങില്‍ ഏൺസ്റ് ആന്‍ഡ് യങ് കേരള സിഇഒ ബിനു ശങ്കര്‍, നാവിഗന്‍റ് ഇന്ത്യ എച്ച്ആര്‍ ഡയറക്ടര്‍ ജീന പീറ്റര്‍, കെഎസ്യുഎം ബിസിനസ്സ് ഡവലപ്മെന്‍റ്  മാനേജര്‍ അശോക് കുര്യന്‍ ഐഎല്‍9 സിഇഒ  ബി.കെ രാജ് കുമാര്‍, സിഒഒ ഗംഗാ രാജന്‍, കേരള ഓപ്പറേഷന്‍സ് മേധാവി വര്‍ഷ കെ.ആര്‍, കേരള ഫീല്‍ഡ് മാനേജര്‍ മഹേഷ് എസ്.എസ് എന്നിവര്‍ പങ്കെടുത്തു.

പാലൂട്ടുന്ന ജീവനക്കാര്‍ക്ക് പമ്പ് ഉപയോഗിച്ച് മുലപ്പാല്‍ എടുക്കാനും സുരക്ഷിതമായി പാല്‍ ശേഖരിച്ചുസൂക്ഷിക്കാനും പോഡ് [ lactation pod ] സഹായിക്കും. ആധുനിക സജ്ജീകരണങ്ങളുള്ള മുറി, ഫ്രിഡ്ജ്, ലാക്ടേഷന്‍ പമ്പ് എന്നിവ ഇവിടെയുണ്ട് വിവര സാങ്കേതികവിദ്യുയടെ സഹായത്തോടെ ടാബ് ഉപയോഗിക്കാന്‍ പരിശീലനം സിദ്ധിച്ച ശാസ്ത്രീയ ഗര്‍ഭകാല ശുശ്രൂഷകര്‍ എന്ന നിലയിലാണ് സഹോദരിയുടെ സേവനം ലഭിക്കുന്നത്.

ജോലി ചെയ്യുന്ന വനിതകളെ ഉദ്ദേശിച്ചാണ് ഐഎല്‍9 ലാക്ടേഷന്‍ പോഡ് സജ്ജീകരിച്ചിട്ടുള്ളത്. ടെക്നോപാര്‍ക്കിലെ ഈ പൊതു സംവിധാനത്തിനു പുറമെ കമ്പനികള്‍ക്ക് പ്രത്യേകമായ സംവിധാനവും അവരുടെ ആവശ്യപ്രകാരം സജ്ജീകരിക്കുന്നുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വനിതകള്‍ക്ക് 40 കോടി രൂപയുടെ അധിക ലോണ്‍

തൃശ്ശൂരിൽ ബർട്ടലൂച്ചി അനുസ്മരണം; ദ ലാസ്റ്റ് എമ്പറർ പ്രദർശിപ്പിക്കുന്നു