Lady Gaga, luxurious wedding, rumours, engaged, Christian Carino, marriage, Stefani Joanne Angelina Germanotta, famous,Hollywood, news, reports, music programme,
in

ലേഡി ഗാഗയുടെ അത്യാഢംബര വിവാഹം; അഭ്യൂഹങ്ങൾ പലവിധം

ന്യൂയോർക്: ഹോളിവുഡ് (Hollywood) കണ്ടതിൽവച്ച് ഏറ്റവും ആർഭാടപൂർണമായ വിവാഹത്തിനൊരുങ്ങുകയാണ് ലേഡി ഗാഗയെന്ന് (Lady Gaga) റിപ്പോർട്ട്. ഒട്ടേറെ കളർഫുൾ ഗോസിപ്പുകൾ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്.

ഈ മാസമാദ്യം ബോയ്‌ഫ്രണ്ട്‌ ക്രിസ്റ്റിൻ കരിനൊയുമായുള്ള (Christian Carino) എൻഗേജ്മെൻറ് കഴിഞ്ഞതിൽപ്പിന്നെ റൂമർ മില്ലുകൾക്ക് പണിയൊഴിഞ്ഞിട്ടില്ല. പല ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവാഹ മാമാങ്കമാകും ഹോളിവുഡ് ദർശിക്കുകയെന്നും ടെലിവിഷൻ ചലച്ചിത്ര സംഗീത ലോകങ്ങളിലെ പ്രമുഖരെല്ലാവരും ചടങ്ങിനെത്തുമെന്നും മറ്റുമാണ് അഭ്യൂഹങ്ങൾ.

മാലിബുവിലോ ഹാംപ്‌റ്റനിലോ എന്ന് തീർച്ചപ്പെടുത്തിയിട്ടില്ലാത്ത സൽക്കാര ചടങ്ങിൽ അഞ്ഞൂറോളം പ്രമുഖർ സംബന്ധിക്കും എന്ന് പറയപ്പെടുന്നു. അതിഗംഭീരമായ വെടിക്കെട്ട് മുതൽ ആകർഷകമായ വിദേശ മൃഗങ്ങൾ വരെ ഗാഗയുടെ വിവാഹച്ചടങ്ങുകൾക്ക് കൊഴുപ്പേകുമെന്നാണ് പ്രചരണം.

Lady Gaga, luxurious wedding, rumours, engaged, Christian Carino, marriage, Stefani Joanne Angelina Germanotta, famous,Hollywood, news, reports, music programme, ഗാഗയും ക്രിസ്റ്റീനും ചേർന്ന് ഒരു കൂട്ടം വെള്ളരി പ്രാവുകളെ പറത്തി വിട്ട് സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്യുമെന്നും ആരാധകർ കണക്കുകൂട്ടുന്നതായി വാർത്തകളുണ്ട്.

ലേഡി ഗാഗയുടെ സംഗീത ജീവിതത്തിലെ സൂപ്പർഹിറ്റ് ആൽബങ്ങളിൽ ഓരോന്നിന്റെയും ലൈവ് അവതരണത്തിനൊപ്പം അവർ വ്യത്യസ്തമായ ഗ്ലാമർ വസ്ത്രങ്ങൾ അണിഞ്ഞെത്തുമെന്നും പറയപ്പെടുന്നു.

എന്തായാലും അടുത്ത കാലത്തൊന്നും ചലച്ചിത്ര ലോകം ദർശിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രചരണങ്ങളും ഗോസിപ്പുകളും വിവാദങ്ങളുമാണ് ലേഡി ഗാഗയുടെ വിവാഹത്തെ ചൊല്ലിയുണ്ടാകുന്നത്.

പാപ്പരാസികൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാട്ടിൽ ക്രിസ്റ്റിൻ കരിനൊയുമായുള്ള ഗാഗയുടെ എൻഗേജ്മെൻറ് തന്നെ നടന്നിട്ടില്ല എന്ന് കരുതുന്നവരുണ്ട് എന്നത് വേറെ കാര്യം.

Lady Gaga, luxurious wedding, rumours, engaged, Christian Carino, marriage, Stefani Joanne Angelina Germanotta, famous,Hollywood, news, reports, music programme, എൻഗേജ്മെൻറ് ‘കഥ’ സത്യമാണെങ്കിൽ ക്രിസ്റ്റിൻ അണിയിച്ച എൻഗേജ്മെൻറ് റിങ് ഗാഗയുടെ വിരലിൽ കാണേണ്ടതല്ലേ എന്നാണ് അവരുടെ വാദം. കഥയെന്തായാലും ഗാഗയെ സംബന്ധിച്ച് വിവാദങ്ങൾ കൂടപ്പിറപ്പാണ്. അപ്പോൾ വിവാഹത്തിനു മാത്രമായി അതിൽ നിന്ന് മാറി നിൽക്കാൻ ആകില്ലല്ലോ.

ഇനിയിപ്പോൾ ക്രിസ്റ്റിൻ കരിനൊയുമായുള്ള വിവാഹത്തെക്കുറിച്ച് താൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടേയില്ല എന്ന ‘ഞെട്ടിക്കുന്ന’ വെളിപ്പെടുത്തലുമായി ഗാഗ തന്നെ രംഗത്ത് വന്നാലും അതിശയിക്കാനില്ല. കാരണം അത്ര കണ്ട് കൗശലങ്ങളും ഭാവനാ സമ്പന്നതയും അതിഭാവുകത്വങ്ങളും കൊണ്ട് അമ്പരപ്പിക്കുന്നതാണ് ഹോളിവുഡ് സിനിമാ വ്യവസായം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

London buses ,coffee, diesel, bio fuel, coffee-based biofuel, ,U.K. startup ,bio-bean, Shell and Argent Energy ,double-deckers ,innovative ,new java-based fuel, high-octane joe,, city bus, entire year,

ഡീസൽ വേണ്ട; കാപ്പി മതി; കൗതുകമായി ലണ്ടൻ ബസുകൾ

Ranji, Kerala, Haryana, batting, Ranji Trophy, runs, wickets, out, Ranji Trophy, Kerala, Jammu Kashmir,

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഹരിയാനയ്ക്ക് ബാറ്റിങ് തകര്‍ച്ച