വിവാദ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിക്കാൻ ഉത്തരവായി

ആലപ്പുഴ: വിവാദമായ ലേക് പാലസ് ( Lake Palace ) റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിച്ച്‌ നീക്കാന്‍ കളക്ടർ ഉത്തരവിട്ടു. സി ബി അനുപമ കളക്ടര്‍ സ്ഥാനമൊഴിയുന്നതിന് തൊട്ട് മുന്‍പായാണ് ഉത്തവ് പുറപ്പെടുവിച്ചത്.

64 സെന്റ് വിസ്തൃതിയുള്ള പാര്‍ക്കിങ് ഏരിയ ഒഴിയണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ സഹോദരിയുടെയും കമ്പനിയുടെയും പേരിൽ നോട്ടീസയച്ചു. ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയും അപ്രോച്ച്‌ റോഡും പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.

നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍വ്വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. പാര്‍ക്കിങ് ഏരിയ കയ്യേറി നിര്‍മ്മിച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

നിലം നികത്തിയാണ് പാര്‍ക്കിങ്ങിനായി സ്ഥലം ഒരുക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ റിസോര്‍ട്ട് അധികൃതര്‍ തന്നെ കയ്യേറ്റ വിവരം സമ്മതിച്ചിരുന്നു.

ലേക് പാലസിലെയും മാര്‍ത്താണ്ഡം കായലിലെയും കയ്യേറ്റം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് കളക്ടര്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. 50 സെന്റിനടുത്ത് നികത്തിയെന്നായിരുന്നു പ്രാഥമിക വിവരം.

എന്നാല്‍ മന്ത്രിയുടെ പേരിലുള്ള ഭൂമിയിലല്ല മറിച്ച് സഹോദരിയുടെ പേരിലുള്ള ഭൂമിയിലാണ് നികത്തല്‍ നടന്നിട്ടുള്ളതെന്ന് തെളിഞ്ഞതിനാലാണ് തോമസ് ചാണ്ടിയുടെ സഹോദരിയുടെയും കമ്പനിയുടെയും പേരിൽ നോട്ടീസയച്ചത്.

നിലം നികത്തിയ വസ്തുവിന്റെ ഉടമക്കെതിരെ നടപടിയെടുക്കണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. കുറ്റകരമായ റവന്യു ലംഘനമാണ് ലേക് പാലസില്‍ നടന്നതെന്നും മാര്‍ത്താണ്ഡം കായല്‍ വിഷയത്തിലും നടപടിയുണ്ടാവണമെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.

കയ്യേറ്റ വിഷയം വിവാദമായതിനെ തുടർന്നാണ് തോമസ് ചാണ്ടിയ്ക്ക് നേരത്തെ മന്ത്രി സ്ഥാനം നഷ്‌ടമായത്‌. ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയ എ.കെ ശശീന്ദ്രൻ നേരത്തെ രാജിവച്ചതിനെ തുടർന്നാണ് തോമസ് ചാണ്ടി നേരത്തെ മന്ത്രിയായത്.

എന്നാൽ കയ്യേറ്റ വിവാദങ്ങളെ തുടർന്ന് ആറ് മാസങ്ങള്‍ക്കു ശേഷം  തോമസ് ചാണ്ടിയ്ക്ക് മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. ആലപ്പുഴയില്‍ മന്ത്രിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡുനിര്‍മാണവും മാര്‍ത്താണ്ഡം കായലിലെ നിലംനികത്തലുമാണ് വിവാദത്തിലായത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Forbes list, athletes, rich, Mayweather, India, cricket captain,  World's Highest-Paid Athletes 2018,Inidan, Kohli,, Li Na, Maria Sharapova , Serena Williams, LeBron James, Neymar, Virat Kohli 

ഫോർബ്‌സ്: ഇത്തവണ സ്ത്രീകൾ പുറത്ത്; ഒരേയൊരു ഇന്ത്യൻ കളിക്കാരൻ ലിസ്റ്റിൽ ഉൾപ്പെട്ടു

Edappal theatre , Edappal , Theatre, child abuse, DYSP, crime branch, case, owner, visuals, girl, 10 year old, 

എടപ്പാള്‍ തീയേറ്റര്‍ പീഡനം: കേസന്വേഷണം ക്രൈംബ്രാഞ്ചിന്; ഡിവൈഎസ്പിയെ സ്ഥലം മാറ്റി