in ,

കാലിത്തീറ്റ കുംഭകോണം: മൂന്നാമത്തെ കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവ്

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ( fodder scam ) ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു ( Lalu ) പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. ലാലുവിന്റെ കൂട്ടുപ്രതിയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്രയ്ക്കും സി.ബി.ഐ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

കൂടാതെ ഇരുവരും അഞ്ച് ലക്ഷം രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. 56 കുറ്റാരോപിതരിൽ ആറു പേരെ വിട്ടയച്ചു. ലാലു കുറ്റക്കാരനാണെന്നു കോടതി രാവിലെ കണ്ടെത്തിയിരുന്നു.

മുന്‍ ബിഹാര്‍ ചീഫ് സെക്രട്ടറി സജ്ജാല്‍ ചക്രവര്‍ത്തി ഉള്‍പ്പെടെ 56 പേർ കേസിലെ പ്രതികളാണ്. പണം പിന്‍വലിക്കല്‍ നടന്ന കാലയളവിൽ സജ്ജാല്‍ സിങ്ഭും ജില്ലയിലെ ഡെപ്യൂട്ടി കമീഷണറായിരുന്നു.

1991-1992 കാലഘട്ടത്തില്‍ ട്രഷറിയില്‍ നിന്നും കൃത്രിമ രേഖകള്‍ ചമച്ച്‌ 33.67 കോടി രൂപ അനധികൃതമായി പിന്‍വലിച്ചെന്നാണ് കേസ്. 7.10 ലക്ഷം രൂപ പിന്‍വലിക്കാനാണ് അനുമതിയുണ്ടായിരുന്നത്.

എന്നാല്‍, പ്രതികൾ വ്യാജ രേഖകള്‍ ചമച്ച് അധികതുക പിന്‍വലിക്കുകയായിരുന്നു. 900 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറു കേസുകളിൽ ലാലു പ്രതിയാണ്.

ആദ്യകേസില്‍ സുപ്രീംകോടതി ലാലുവിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടർന്ന് ലാലു പ്രസാദ് യാദവ് ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.

രണ്ടാമത്തെ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലുവിന്‍റെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഡിയോഹർ ട്രഷറിൽ നിന്ന് രൂപ പിൻവലിച്ച കേസിൽ മൂന്നര വർഷം തടവിനു ശിക്ഷിക്കപ്പെട്ട ലാലുവും കൂട്ടരും ഇപ്പോൾ ബിർസമുണ്ട ജയിലിലാണ് കഴിയുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kashmiri man, train, stunt, video, viral, danger, case, tweet, former chief minister, undated video, social media,phiran-clad , traditional Kashmiri cloak, man, lying ,face down , middle of the track, train, passed over him, death-defying stunt ,Former Jammu and Kashmir chief minister Omar Abdullah

ഓടുന്ന തീവണ്ടിക്കടിയിലെ സാഹസികത; കേസെടുക്കണമെന്ന് ആവശ്യം

Anganwadi , honorarium, KK Shylaja, Kerala Govt, Health Minister, central govt, rural mother and child care centres, workers, women, child, creches, Kerala govt, allowed, 1.57 crore rs, health minister, kk shailaja, central govt, salary, children, nutrition, food, grant, state govt, anganavadi, allocate, employees, care, 

ക്രഷുകൾക്ക് ആശ്വാസം; സംസ്ഥാന സര്‍ക്കാര്‍ 1.57 കോടി രൂപ അനുവദിച്ചു