Lalu,fodder scam, verdict, sentence, january 3,convicted, jagannath mishra, acquitted, RJD chief, Fodder scam case, chief, former chief minister, found guilty, Rashtriya janata Dal, CBI, Lok Sabha, Ranchi, jail, 
in ,

കാലിത്തീറ്റ കുംഭകോണം: ലാലു കുറ്റക്കാരനെന്ന് കോടതി

റാഞ്ചി: വിവാദ കാലിത്തീറ്റ കുംഭകോണക്കേസില്‍ (fodder scam) ലാലുപ്രസാദ് യാദവും (Lalu) മറ്റ് 15 പ്രതികളും കുറ്റക്കാരെന്ന് റാഞ്ചിയിലെ പ്രത്യക സിബിഐ കോടതി (CBI court) കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും.

കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കി. വിധി പ്രഖ്യാപിച്ച ഉടൻ തന്നെ രാഷ്ട്രീയ ജനതാദൾ നേതാവായ ലാലുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിധി കേൾക്കുന്നതിനായി ലാലു പ്രസാദ് യാദവ് ഉൾപ്പെടെ എല്ലാ പ്രതികളും കോടതിയിൽ എത്തിയിരുന്നു.

ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ 1990-97 കാലയളവില്‍ കാലിത്തീറ്റ കുംഭകോണത്തില്‍ 89 ലക്ഷം രൂപ വെട്ടിച്ചെന്നാണ് കേസ്. അഴിമതി നടന്ന 1990 മുതൽ ലാലു സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും സി.ബി.ഐ കോടതി ഉത്തരവിട്ടു.

കസ്റ്റഡിയിലെടുത്ത ലാലുവിനെ റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. സ്പെഷല്‍ കോടതി ജഡ്ജി ശിവ്പാല്‍ സിംഗ് ഡിസംബര്‍ 13-ന് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു.

വ്യാജ ബില്ലുകള്‍ നല്‍കി ലാലുവും കൂട്ടരും ഡിയോഹര്‍ ട്രഷറിയില്‍ നിന്നു കോടികള്‍ പിന്‍വലിച്ചെന്ന പരാതിയെ തുടർന്നാണ് കേസെടുത്തത്. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്.

34 പ്രതികളുണ്ടായിരുന്ന കേസില്‍ 11 പേര്‍ വിചാരണവേളയില്‍ മരണമടഞ്ഞിരുന്നു. 2013 സെപ്റ്റംബര്‍ 30-ന് ആദ്യ കേസില്‍ ലാലുവിന് അഞ്ചുവര്‍ഷം കഠിനതടവും പിഴയും വിധിച്ചിരുന്നു.

കൂടാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു കോടതി ലാലുവിനെ വിലക്കുകയും ചെയ്തിരുന്നു. രണ്ടു മാസം ജയിലില്‍ കിടന്ന ലാലു സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പുതുവർഷത്തിൽ ഇന്ത്യൻ വിപണിയിൽ പുതുപുത്തൻ ഇരുചക്ര വാഹനങ്ങൾ

Dr Vandana Siva ,Campus Leaders,programme, soil, launched,Campus Leaders for Sustainable Development,Regional Centre of Expertise ,RCE, Thiruvananthapuram , headquarters , Centre for Innovation and Social Action ,CISSA,Senate Chamber, University of Kerala, Our Soil is Our Future,Sustainable Development

മണ്ണുമായി ബന്ധപ്പെട്ടാണ് നമ്മുടെ ഭാവി: ഡോ വന്ദന ശിവ