ഭൂമി ന്യായവില പുനര്‍നിര്‍ണയ പരിശീലനം; സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 3 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില പുനര്‍ നിര്‍ണയവുമായി ബന്ധപ്പെട്ട് റവന്യൂ ജിവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നു. സൂക്ഷ്മമായും കുറ്റമറ്റ രീതിയിലും ന്യായവില പുനര്‍ നിര്‍ണയം പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 3 ഉച്ചയ്ക്ക് 12 ന് കളക്ടറേറ്റില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും.

വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില നിര്‍ണയിക്കപ്പെട്ടതെന്നതും കമ്പോള വിലയിലുണ്ടായ വര്‍ധനവും കണക്കിലെടുത്താണ് ന്യായവില പുനര്‍ നിര്‍ണയത്തിനു സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലുള്ള ന്യായവിലയിലെ അപാകതകള്‍ പരിഹരിച്ചാകും പുനര്‍നിര്‍ണയം.

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. കെ. മുരളീധരന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, നികുതി വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, രജിസ്‌ട്രേഷന്‍ ഐ.ജി. കെ.എന്‍. സതീഷ്, ലാന്റ് റവന്യൂ കമ്മീഷണര്‍ എ.റ്റി. ജയിംസ്, സര്‍വെ ഡയറക്ടര്‍ പാട്ടീല്‍ അജിത് ഭഗവത് റാവു, തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി തുടങ്ങിയവര്‍ പങ്കെടുക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11 അന്താരാഷ്ട്ര സര്‍വീസുകള്‍

Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,

സ്ത്രീ പ്രവേശം: സംഘപരിവാർ നിലപാടിനെ സ്വാഗതം ചെയ്ത് പി പി മുകുന്ദൻ